കൊച്ചി: നെടുമ്പാശേരി വിമാനത്താവള റോഡിൽ ആഡംബര കാറായ മിനി കൂപ്പർ ഇടിച്ച് മൂന്ന് പേർ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പൊലീസ്.
കേസിലെ കുറ്റപത്രം കോടതിയിൽ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വാഹനത്തിൽ വിദഗ്ധ പരിശോധന നടത്തിയത്. അപകടസമയത്ത് കാറിന്റെ ബ്രേക്ക് പ്രവർത്തിച്ചിരുന്നോ എന്ന് വ്യക്തത വരുത്തുന്നതിനായി ബി.എം.ഡബ്ല്യു (BMW) സാങ്കേതിക വിഭാഗമാണ് വാഹനം പരിശോധിച്ചത്.
ഇതിനായി ഡൽഹിയിൽ നിന്നുള്ള പ്രത്യേക സാങ്കേതിക വിദഗ്ധരുടെ സംഘം കൊച്ചിയിലെത്തിയിരുന്നു. പരിശോധന പൂർത്തിയാക്കിയ സംഘം ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കും.
അപകടവുമായി ബന്ധപ്പെട്ട കേസിന്റെ തുടർ നടപടികളുടെ ഭാഗമായി, പ്രതിയായ സുഹൈൽ നാളെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുനൽകും.
ഒക്ടോബർ 11-ന് പുലർച്ചെ 1.45-ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണമായ അപകടം സംഭവിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

