തിരുവനന്തപുരം: വിവാദമായ സരൾ ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. പേരിൽ ‘സരൾ’ എന്നുണ്ടെങ്കിലും അതൊരു കരാള ബില്ലായി മാറുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.
നിയമസഭയിൽ ജി. സുധാകരൻ പ്രകടിപ്പിച്ച അഭിപ്രായങ്ങളെ പൂർണ്ണമായും പിന്തുണച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.
നമ്മുടെ നാടിന്റെ തനിമ പൂർണ്ണമായി തകർക്കാനുള്ള ഗൂഢനീക്കങ്ങളാണ് സർക്കാർ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സരൾ ബില്ലിന്റെ കാര്യത്തിൽ സമൂഹത്തിലും വിവിധ തലങ്ങളിലും വളരെ ഗൗരവതരമായ ആശങ്കകളാണ് ഉയർന്നു വന്നിട്ടുള്ളത്.
ഭരണപക്ഷ നിരയിൽ പോലും ഈ വിഷയത്തിൽ ഗുരുതരമായ ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് സഭയിലെ ചർച്ചകളിൽ നിന്നും വ്യക്തമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. ഈ ബില്ലിലൂടെ സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത് തികച്ചും നിയമവിരുദ്ധമായ കാര്യങ്ങളാണെന്നും പദ്ധതികൾക്ക് വേഗത്തിൽ അനുമതി നൽകുന്നതിന്റെ മറവിലാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

