ബിഗ് ബോസ് റിയാലിറ്റി ഷോയുടെ എട്ടാം സീസണിൽ മത്സരാർത്ഥിയായ ഷിജിനും വൈൽഡ് കാർഡ് എൻട്രിയായി എത്തിയ നൗഫിനയും തമ്മിലുള്ള തർക്കങ്ങളും സംഭാഷണങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. പ്രശ്നങ്ങൾക്കൊടുവിൽ ഹൗസിൽ വെച്ച് നൗഫിനയോട് മാപ്പ് പറയുന്ന ഷിജിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ വാരാന്ത്യ എപ്പിസോഡിൽ ഷിജിൻ തന്നെ ഒന്നിനും കൊള്ളാത്തവളെന്ന് വിശേഷിപ്പിച്ചു എന്ന് ആരോപിച്ച് നൗഫിന പൊട്ടിക്കരഞ്ഞിരുന്നു. ഈ വാദത്തെ അനുകൂലിച്ച് മൃദുലയും രംഗത്തെത്തിയിരുന്നു.
എന്നാൽ താൻ അത്തരത്തിലൊരു പരാമർശം നടത്തിയിട്ടില്ലെന്നും, തനിക്ക് അതിനെക്കുറിച്ച് ഓർമ്മ പോലുമില്ലെന്നുമായിരുന്നു ഷിജിന്റെ മറുപടി. ഷിജിൻ മനഃപൂർവം നാടകം കളിക്കുകയാണെന്ന നിലപാടിലായിരുന്നു നൗഫിന.
വിവാദം ശക്തമായതോടെ അറിഞ്ഞോ അറിയാതെയോ നൗഫിനയെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് ഷിജിൻ വ്യക്തമാക്കിയിരുന്നെങ്കിലും, മാപ്പ് സ്വീകരിക്കുന്നുവെങ്കിലും പറഞ്ഞ വാക്ക് മറക്കാൻ കഴിയില്ലെന്നായിരുന്നു നൗഫിനയുടെ പ്രതികരണം. തുടർന്ന് മറ്റ് മത്സരാർത്ഥികൾ, പ്രത്യേകിച്ച് ആസിഫ് ഈ വിഷയം വീണ്ടും എടുത്തിട്ട് ഷിജിനെ മാനസികമായി തളർത്താൻ ശ്രമിച്ചതായി പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
ഒടുവിൽ പുറത്തുവന്ന ദൃശ്യങ്ങളിൽ നൗഫിനയുടെ കാൽക്കൽ വീണ് മാപ്പ് പറയുന്ന ഷിജിനെയാണ് കാണാൻ സാധിക്കുന്നത്. “ചേച്ചി ഞാൻ മോശമായി ഉദ്ദേശിച്ചിട്ടില്ല, എനിക്ക് ഓർമ്മയില്ല, ഒരിക്കലും ഞാൻ വേദനിപ്പിക്കാനായി ഇങ്ങനെ ചെയ്യില്ല” എന്ന് കരഞ്ഞുകൊണ്ട് ഷിജിൻ അപേക്ഷിക്കുന്നത് പ്രേക്ഷകരിലും വിഷമമുണ്ടാക്കിയിട്ടുണ്ട്.
ഈ വിഷയം ഇനി ആവർത്തിക്കില്ലെന്ന് നൗഫിന ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും, ഷിജിൻ യഥാർത്ഥത്തിൽ അത്തരമൊരു പരാമർശം നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. വാരാന്ത്യ എപ്പിസോഡിൽ ഇത് സംബന്ധിച്ച ദൃശ്യങ്ങൾ ബിഗ് ബോസ് കാണിച്ചിരുന്നില്ല.
ഷിജിനെതിരെ മറ്റ് മത്സരാർത്ഥികൾ ബോധപൂർവ്വമായ ആക്രമണം അഴിച്ചുവിടുന്നുണ്ടെന്നാണ് ബിഗ് ബോസ് ആരാധകരുടെ പ്രധാന വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

