ലോക പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പുതിയ സ്ട്രോക്ക് കോറിഡോർ സംവിധാനം പ്രവർത്തനമാരംഭിച്ചു. പക്ഷാഘാതം ബാധിക്കുന്ന രോഗികളെ സംബന്ധിച്ചിടത്തോളം ഓരോ നിമിഷവും അതിനിർണായകമാണെന്നിരിക്കെ, അടിയന്തര ചികിത്സ അതിവേഗം ഉറപ്പാക്കുന്നതിനുള്ള ഒരു ഫാസ്റ്റ്ട്രാക്ക് സംവിധാനമാണ് ഇതിലൂടെ സജ്ജമാക്കിയിരിക്കുന്നത്.
ആശുപത്രി മാനേജിങ് ഡയറക്ടറും സിഇഒയുമായ ഫാ. മാത്യു തെക്കേൽ പദ്ധതിയുടെ പ്രഖ്യാപനം നിർവഹിച്ചു.
പക്ഷാഘാതം അതീവ ഗൗരവത്തോടെ കാണേണ്ട ആരോഗ്യപ്രശ്നമാണെന്നും സമയബന്ധിതമായ ചികിത്സയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ലക്ഷ്യ മുൻനിർത്തിയാണ് ആശുപത്രിയിൽ സ്ട്രോക്ക് കോറിഡോർ സംവിധാനം പ്രത്യേകമായി നടപ്പാക്കിയിട്ടുള്ളത്. എമർജൻസി, ന്യൂറോളജി, ന്യൂറോ ഇന്റർവെൻഷണൽ, ന്യൂറോ സർജറി, ക്രിട്ടിക്കൽ കെയർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ തുടങ്ങിയ വിവിധ വകുപ്പുകളുടെ സംയുക്ത ഏകോപനത്തോടെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
കൂടാതെ, പക്ഷാഘാത ചികിത്സയിൽ പ്രത്യേക പരിശീലനം നേടിയ വിദഗ്ധരുടെ സേവനം ഇവിടെ 24 മണിക്കൂറും ലഭ്യമായിരിക്കും. ചടങ്ങിൽ അസോസിയേറ്റ് ഡയറക്ടർമാരായ ഫാ.
ജോസ് കീരഞ്ചിറ, ഡോ. ജോസഫ് കരികുളം, ഫാ.
ഗർവാസീസ് ആനിത്തോട്ടത്തിൽ, ഡോ. മാത്യു ചേന്നാട്ട്, ഫാ.
മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, ന്യൂറോളജി വിഭാഗം മേധാവി ഡോ.
സജേഷ് എസ്.ആർ, ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സരീഷ് കുമാർ എം.കെ, എമർജൻസി വിഭാഗം മേധാവി ഡോ.
ശ്രീജിത്ത് ആർ. നായർ, ന്യൂറോ ഇന്റർവെൻഷണൽ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.
ജോസ് പോൾ ലൂക്കാസ്, ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. ജോസുകുട്ടി മാത്യു, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ.
ഷിപ്രരചനസിങ് എന്നിവർക്കൊപ്പം മറ്റ് ഡോക്ടർമാരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

