ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് വീണ്ടും പ്രകോപനം. കിഴക്കൻ തീരപ്രദേശമായ വോൺസാനിൽ നിന്ന് ഉച്ചയ്ക്ക് 12:30-ഓടെയാണ് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത് എന്ന് ദക്ഷിണ കൊറിയൻ സൈന്യം ഔദ്യോഗികമായി അറിയിച്ചു.
കുറഞ്ഞത് പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായും ഇവ ഏകദേശം 250 കിലോമീറ്റർ (155 മൈൽ) അകലെ ഉൾക്കടലിൽ പതിച്ചതായും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് അടിയന്തര ഉന്നതതല യോഗം വിളിച്ചുചേർത്തു.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ഗുരുതരമായ ലംഘനമാണ് ഈ മിസൈൽ പരീക്ഷണമെന്ന് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഇത്തരം നടപടികളിൽ നിന്ന് ഉത്തര കൊറിയ പിന്മാറണമെന്നും സിയോൾ ആവശ്യപ്പെട്ടു.
മേഖലയിൽ സമാനമായ രീതിയിൽ കൂടുതൽ മിസൈൽ പരീക്ഷണങ്ങൾ ഉണ്ടായേക്കാമെന്ന നിഗമനത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിക്ഷേപണവുമായി ബന്ധപ്പെട്ട
സുപ്രധാന വിവരങ്ങൾ അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളുമായി പങ്കുവെക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, ഉത്തര കൊറിയ തൊടുത്ത മിസൈലുകൾ ജപ്പാന്റെ അതിർത്തി പ്രദേശങ്ങളിൽ പതിച്ചിട്ടില്ലെന്ന് ജപ്പാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കും അന്താരാഷ്ട്ര സമൂഹത്തിനും മുന്നിൽ തങ്ങളുടെ സൈനിക, ബാലിസ്റ്റിക് ശേഷി പ്രദർശിപ്പിക്കാനാണ് ഉത്തര കൊറിയ ഈ നീക്കത്തിലൂടെ ലക്ഷ്യമിട്ടതെന്ന് സിയോളിലെ ഡോങ്ഗുക് സർവകലാശാലയിലെ ഉത്തരകൊറിയൻ പഠന കേന്ദ്രം പ്രൊഫസർ കിം യോങ്-ഹ്യുൻ നിരീക്ഷിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

