തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) വിവാദത്തിൽ ഇടപെടലുമായി ഗവർണർ രംഗത്ത്. വിഷയത്തിൽ രാഷ്ട്രപതിക്ക് വീണ്ടും കത്തയക്കാൻ ഗവർണർ ഓം പ്രകാശ് മാഥൂർ തീരുമാനിച്ചു.
മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇതിനുമുമ്പ് അയച്ച ശുപാർശയിൽ അടിയന്തരമായി തുടർനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരിക്കും പുതിയ കത്ത് നൽകുക. പിഎസ്സി പിരിച്ചുവിടണമെന്ന ശക്തമായ ആവശ്യവും കത്തിലൂടെ ഉന്നയിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള പ്രത്യേക പ്രതിനിധി സംഘമാണ് ഗവർണറെ കണ്ടത്.
പിഎസ്സി പരീക്ഷകളിലും നിയമനങ്ങളിലുമുണ്ടായ ഗുരുതരമായ ക്രമക്കേടുകളിൽ ശക്തമായ തുടർനടപടികൾ വേണമെന്നാണ് ബിജെപി നേതൃത്വം ആവശ്യപ്പെട്ടത്. ഇതിന്റെ തുടർച്ചയായാണ് മുൻ ഗവർണറുടെ ശുപാർശയിൽ രാഷ്ട്രപതിയുടെ ഇടപെടൽ തേടാൻ രാജ്ഭവൻ തീരുമാനിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

