കാസർകോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് യുവതിക്കുനേരെ അതിക്രമം അഴിച്ചുവിട്ട സംഭവത്തിൽ പ്രതി പിടിയിൽ.
പെരിയ ചെറുക്കാപ്പാറ രാരപ്പനടുക്ക സ്വദേശി കെ.ഇസ്മായിലിനെയാണ് (47) പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 27-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കാസർകോട് റെയിൽവേ സ്റ്റേഷനിലെ പാഴ്സൽ ഓഫിസിന്റെ നടത്തിപ്പ് കരാർ എടുത്ത സ്ഥാപനത്തിലെ സഹായിയായി ജോലി ചെയ്തുവരികയായിരുന്നു ഇസ്മായിൽ. ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിലും മറ്റും പ്രതി യുവതിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തുവെന്നുമാണ് പരാതി.
കൂടാതെ, യുവതിയെ ബലമായി ബെഡിലേക്ക് തള്ളിയിടാൻ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് റെയിൽവേ പൊലീസ് കേസെടുത്ത് നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തുടർനടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

