പുൽപള്ളി ടൗണിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി പുതിയ ട്രാഫിക് നിയന്ത്രണങ്ങൾ നടപ്പാക്കാൻ തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുപ്രകാശ് അധ്യക്ഷത വഹിച്ച ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.
യോഗത്തിൽ എഎംവിഐ എം.വി. റെജി, സിഐ പി.കെ.
ജിതേഷ്, എസ്എച്ച്ഒ എം.സി. പവനൻ, വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ എന്നിവരുൾപ്പെടെ വിവിധ സംഘടനാ പ്രതിനിധികളും സന്നിഹിതരായിരുന്നു.
ടൗണിലെ വിവിധ ഭാഗങ്ങളിലായി നടപ്പിലാക്കുന്ന പുതിയ പാർക്കിങ് ക്രമീകരണങ്ങളും മറ്റ് തീരുമാനങ്ങളും താഴെ പറയുന്നവയാണ്:
പ്രധാന പാർക്കിങ് നിയന്ത്രണങ്ങൾ
∙ താഴെയങ്ങാടി – വേലിയമ്പം റൂട്ടിൽ ഓട്ടോസ്റ്റാൻഡ് നിലവിലുള്ള രീതിയിൽ തന്നെ തുടരുന്നതാണ്.
∙ എകെറ്റി മില്ല് മുതൽ ബീവറേജിന് മുൻവശം വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
∙ പഴയ കെഎസ്ഇബി ഓഫീസ് റോഡ് മുതൽ മാർക്കറ്റ് അവസാനിക്കുന്ന പ്രദേശം വരെ റോഡിന്റെ ഇടതുവശത്ത് ഇരുചക്ര വാഹനങ്ങൾക്കായി പാർക്കിങ് അനുവദിക്കും.
∙ മാർക്കറ്റ് അവസാനിക്കുന്ന ഭാഗം മുതൽ പർപ്പിൾ ഷോറൂം വരെ റോഡിന്റെ ഇടതുവശത്ത് വഴിയോര കച്ചവടങ്ങൾ ക്രമീകരിക്കും.
∙ മെട്രോ ഇലക്ട്രിക്കൽസ് മുതൽ കദളിക്കാട്ട് മില്ല് വരെയുള്ള ഭാഗത്ത് നാലുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാം.
∙ പഴയ പഞ്ചായത്ത് ഓഫീസിന് മുൻവശത്തായി റോഡിന്റെ ഇടതുവശം ടൂറിസ്റ്റ് ടാക്സി വാഹനങ്ങളുടെ പാർക്കിങ്ങിനായി മാറ്റിവെച്ചു.
∙ ഇല്ലിക്കൽ ബേക്കേഴ്സിന് മുൻവശം മുതൽ സീബ്രാലൈനിന് ശേഷം വിജയസ്കൂൾ മുൻവശം വരെയുള്ള ഭാഗത്ത് റോഡിന്റെ വലതുവശത്ത് ഇരുചക്ര വാഹന പാർക്കിങ് ഉണ്ടായിരിക്കും.
∙ കബനി ഓഡിറ്റോറിയം മുതൽ റെയിൻബോ കൂൾബാർ വരെയുള്ള പ്രദേശത്ത് റോഡിന്റെ ഇടതുവശത്തായി ഓട്ടോസ്റ്റാൻഡ് പ്രവർത്തിക്കും.
∙ ലാമിയ മുതൽ മിയാമിയ വരെയുള്ള ഭാഗത്ത് റോഡിന്റെ ഇടതുവശത്ത് ലോക്കൽ ജീപ്പുകൾക്ക് പാർക്കിങ് ഏർപ്പെടുത്തി.
∙ കാലിക്കറ്റ് വെജിറ്റബിൾസ് മുതൽ കേരള ബാങ്കിലേക്ക് പ്രവേശിക്കുന്ന റോഡ് വരെയുള്ള ഭാഗത്ത് ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാം.
∙ പഴശി ഫാർമസി മുതൽ ഹനുമാൻകോവിൽ വരെയുള്ള ഭാഗത്ത് പാർക്കിങ് കർശനമായി നിരോധിച്ചിരിക്കുന്നു. എങ്കിലും ഈ ഭാഗത്ത് ചരക്ക് കയറ്റിറക്കങ്ങൾ നടത്തുന്നതിന് തടസ്സമുണ്ടാവില്ല.
∙ മാണിക്യം മെസ് മുതൽ അമ്പലം റോഡ് വരെയുള്ള ഭാഗത്ത് റോഡിന്റെ ഇടതുവശത്ത് ഇരുചക്ര വാഹന പാർക്കിങ് അനുവദിക്കും.
∙ ജൻഔഷധി മുതൽ ശ്രീലക്ഷ്മി മിൽസ് വരെയുള്ള ഭാഗത്ത് റോഡിന്റെ ഇടതുവശത്ത് ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാം.
∙ ഹോട്ട്ബോക്സ് മുതൽ മനുഫാൻസി വരെയുള്ള പ്രദേശം സ്വകാര്യ നാലുചക്ര വാഹനങ്ങളുടെ പാർക്കിങ്ങിനായി ഉപയോഗിക്കാം.
∙ ഗുഡ്സ് സ്റ്റാൻഡിന് ശേഷമുള്ള പ്രദേശം മുതൽ ഗ്രീൻവാലി റോഡ് വരെ നാലുചക്ര വാഹന പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും.
പുൽപള്ളി – മാനന്തവാടി റോഡ് ക്രമീകരണങ്ങൾ
∙ മരിയ ജങ്ഷൻ – ചുണ്ടക്കൊല്ലി റോഡിന്റെ വലതുഭാഗത്ത് പരമാവധി മൂന്ന് ഓട്ടോകൾക്ക് മാത്രം പാർക്ക് ചെയ്യാം.
∙ സന്തോഷ് ഹോട്ടൽ മുതൽ മുസ്തഫ തട്ടുകട വരെയുള്ള ഭാഗത്ത് സ്വകാര്യ വാഹനങ്ങൾക്ക് 15 മിനിറ്റ് വരെ പാർക്കിങ് അനുവദനീയമാണ്.
∙ അനശ്വര ജങ്ഷനിലെ ബസ് സ്റ്റോപ്പ് ടൗൺ പള്ളിക്ക് സമീപത്തേക്ക് മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചു.
പുൽപള്ളി – പെരിക്കല്ലൂർ റൂട്ട് ക്രമീകരണങ്ങൾ
∙ പ്രസ്റ്റിജിന് ശേഷം മൂന്ന് ഓട്ടോകൾക്ക് മാത്രമായി ടാക്സി സ്റ്റാൻഡ് ക്രമീകരിക്കും.
∙ ശ്രീഷ ആശുപത്രിക്ക് മുൻവശം ആശുപത്രിയിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കും.
∙ പോലീസ് ക്വാർട്ടേഴ്സ് മുതൽ പഴയ ഹോസ്പിറ്റൽ മുൻവശം വരെയുള്ള ഭാഗത്ത് സ്വകാര്യ നാലുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാം.
∙ പഴയ ആശുപത്രിയുടെ മുൻവശം ഇടതുഭാഗത്തായി ആംബുലൻസ് പാർക്കിങ്ങിനുള്ള സ്ഥലം അനുവദിച്ചു.
∙ അനശ്വര ജങ്ഷൻ മുതൽ പോലീസ് സ്റ്റേഷൻ മുൻവശം വരെയുള്ള ഭാഗത്ത് റോഡിന്റെ വലതുവശത്ത് പാർക്കിങ് പാടില്ല. മറ്റ് കർശന തീരുമാനങ്ങൾ
വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങൾ കയറ്റിറക്കുന്നതിന് സ്കൂൾ സമയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതുപ്രകാരം രാവിലെ 9 മുതൽ 10 വരെയുള്ള സമയത്തും വൈകീട്ട് 3.30 മുതൽ 4.30 വരെയുള്ള സമയത്തും ചരക്ക് ഇറക്കുന്നത് നിയന്ത്രിക്കും. പഞ്ചായത്ത് നൽകുന്ന ഹാൾട്ടിങ് സ്റ്റിക്കർ ഇല്ലാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
പുതിയ ഇലക്ട്രിക് ഓട്ടോകൾക്ക് പഞ്ചായത്തിന്റെ രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ, പുതിയ ഇ-ഓട്ടോ അപേക്ഷകൾ തൽക്കാലം പരിഗണിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.
അംഗീകൃതമല്ലാത്ത വഴിയോര കച്ചവടങ്ങളും റോഡരികിൽ വാഹനങ്ങൾ നിർത്തിയിട്ടുള്ള കച്ചവടങ്ങളും പൂർണ്ണമായി നിരോധിച്ചു. ബസുകൾ കൃത്യസമയത്ത് സ്റ്റാൻഡിൽ പ്രവേശിക്കുകയും പുറപ്പെടുകയും ചെയ്യണമെന്നും ബന്ധപ്പെട്ടവർ നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

