പാലക്കാട് ജില്ലയിലെ മംഗലംഡാമിൽ കർഷകന്റെ പുരയിടത്തിൽ നിന്ന് അസാധാരണ വലിപ്പമുള്ള കപ്പ വിളവെടുത്തിരിക്കുന്നു. കടപ്പാറ ചിറയത്ത് ജോസിന്റെ പുരയിടത്തിലാണ് ഏകദേശം 35 കിലോഗ്രാം തൂക്കം വരുന്ന ഭീമൻ കപ്പ കണ്ടെത്തിയത്.
ഇത് പ്രദേശത്ത് വലിയ കൗതുകമായി മാറിയിരിക്കുകയാണ്. വീടിനോട് ചേർന്ന് പത്ത് മൂട് കപ്പയാണ് കൃഷി ചെയ്തിരുന്നത്.
ഇതുവരെ വിളവെടുത്ത മൂടുകളിൽ നിന്നെല്ലാം 25 മുതൽ 30 കിലോ വരെ കപ്പ ലഭിച്ചതായി വീട്ടുകാർ വ്യക്തമാക്കി. മികച്ച വിളവ് ലഭിച്ചതിനാൽ ആവശ്യാനുസരണം ഒരു മൂടിൽ നിന്ന് ഒന്നോ രണ്ടോ കപ്പ ഇളക്കിയെടുക്കുകയാണ് പതിവ്.
ഒരെണ്ണം തീരുന്ന മുറയ്ക്ക് അടുത്ത കപ്പത്തണ്ടിൽ നിന്ന് വേർതിരിച്ചെടുക്കുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. ഇതിനിടയിൽ വീട്ടിലെത്തിയ ബന്ധുക്കൾക്ക് നൽകാനായി ഒരു മൂട് പൂർണ്ണമായി ഇളക്കി മാറ്റിയപ്പോഴാണ് അസാധാരണ വലിപ്പമുള്ള ഈ കപ്പ ശ്രദ്ധയിൽപ്പെട്ടത്.
മൂപ്പു കൂടിയ വേളാങ്കി ഇനത്തിൽപ്പെട്ട കപ്പയാണിത്.
മുൻവർഷങ്ങളിലെ കപ്പത്തണ്ട് മുറിച്ചുനട്ടാണ് കൃഷി ആരംഭിച്ചതെന്ന് ജോസ് വ്യക്തമാക്കി. മണ്ണ് നന്നായി ആഴത്തിൽ കൊത്തിയിളക്കി തടമെടുത്തു നട്ടതല്ലാതെ രാസവളങ്ങളോ മറ്റ് കൃത്രിമ വളങ്ങളോ ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

