കോഴിക്കോട്: 68ാമത് കേരള സ്കൂള്‍ കായികമേളയുടെ ചരിത്രത്തിലേക്ക് പുതിയ ഏടുകൾ എഴുതിച്ചേർത്ത് മത്സരങ്ങൾ പുരോഗമിക്കുന്നു. മേളയിലെ ഏറ്റവും ആവേശം നിറഞ്ഞ ഇനമായ 100 മീറ്റർ ഓട്ടത്തിൽ ആലപ്പുഴയുടെ അതുല്‍ ടി വേഗരാജാവായപ്പോൾ, തിരുവനന്തപുരം ജി വി രാജ സ്കൂളിലെ ജില്‍ഷ ജിനില്‍ വേഗറാണിയായി കിരീടം ചൂടി.
ആൺകുട്ടികളുടെ വിഭാഗത്തിൽ കരിയറിലെ മികച്ച പ്രകടനമാണ് അതുൽ കാഴ്ചവെച്ചത്. റെക്കോർഡ് സമയമായ 10.63 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അതുൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
കഴിഞ്ഞ വർഷം ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിലും അതുൽ മീറ്റ് റെക്കോർഡോടെ സ്വർണപ്പതക്കം നേടിയിരുന്നു. മത്സരത്തിൽ കോട്ടയം മുരിക്കുംവയൽ സ്കൂളിലെ ശ്രീഹരി വെള്ളിയാഴ്ച രണ്ടാമത് എത്തി വെള്ളി മെഡൽ കരസ്ഥമാക്കി.
കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിലെ ട്രോയ് ആണ് മൂന്നാം സ്ഥാനം നേടിയത്. മറുഭാഗത്ത്, ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഫൈനലിൽ മികച്ച വേഗത പ്രകടിപ്പിച്ചാണ് ജിൽഷ ജിനിൽ കിരീടം ചൂടിയത്.
വെറും 12.29 സെക്കന്‍ഡില്‍ ഫിനിഷ് ലൈൻ കടന്നാണ് താരം വേഗറാണിയായുള്ള തന്റെ നേട്ടം സ്വന്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

