ന്യൂഡൽഹി: കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം നവംബർ 1-ന് ഡൽഹി രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭ റാലിക്ക് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ‘രാജ്യമാണ് എല്ലാത്തിനും മുകളിൽ’ എന്ന് വ്യക്തമാക്കിക്കൊണ്ട് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയാണ് യുവജന സംഘടനയുടെ നിലപാട് എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടത്.
എങ്കിലും, ദിപ്കെയോ പാർട്ടിയുടെ മറ്റ് മുതിർന്ന നേതാക്കളോ നേരിട്ട് വേദിയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. ‘‘ജനങ്ങൾ അവരുടെ സർക്കാരിനെ തിരഞ്ഞെടുക്കുക എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം.
അല്ലാതെ സർക്കാർ അവരുടെ വോട്ടർമാരെ തിരഞ്ഞെടുക്കുക എന്നതല്ല’’ – പ്രസ്താവനയിൽ സിജെപി ചൂണ്ടിക്കാട്ടി. ഗ്യാനേഷ് കുമാർ ജനാധിപത്യത്തിന്റെ അന്തസത്ത തകർത്തുവെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ വിശ്വാസ്യത അദ്ദേഹത്തിന് നഷ്ടപ്പെട്ടുവെന്നും പ്രസ്താവനയിൽ പറയുന്നു.
അതിനാൽ രാജ്യത്ത് സ്വതന്ത്ര തിരഞ്ഞെടുപ്പിനായി പോരാടുന്ന എല്ലാ സംഘടനകളെയും പിന്തുണയ്ക്കുമെന്നും സിജെപി അറിയിച്ചു. തങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി തുടരുമെന്നും എന്നാൽ ഒരേ ലക്ഷ്യമായതിനാൽ ഇന്ത്യ സഖ്യത്തെ എതിർക്കില്ലെന്നും ദിപ്കെ വ്യക്തമാക്കി.
എല്ലാ പ്രതിഷേധങ്ങളും ഒന്നാണ് എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അടുത്തിടെ പറഞ്ഞിരുന്നു. നിബന്ധനകൾക്ക് വിധേയമായി നവംബർ 1-ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ റാലി നടത്തുന്നതിന് ഡൽഹി പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

