സംസ്ഥാനത്ത് ഒട്ടേറെ നിർണായക തീരുമാനങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിന്റെ ഭാഗമായി മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബിൽ കൊണ്ടുവരാൻ തീരുമാനമായി.
പൊതുസമൂഹത്തിൽ ഏറെ ചർച്ചയായ കിഫ്ബിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ, നിയമനങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ ആക്ഷേപങ്ങൾ ഇനി വിജിലൻസ് അന്വേഷിക്കും.
ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന വിദഗ്ധസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ സുപ്രധാന നടപടി. ഇതോടൊപ്പം ഭവനരഹിതർക്കുള്ള വിവിധ ധനസഹായങ്ങളും വർധിപ്പിച്ചിട്ടുണ്ട്.
പട്ടികജാതി കുടുംബങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമുള്ള ഭവനസഹായം നിലവിലുണ്ടായിരുന്ന നാലുലക്ഷം രൂപയിൽനിന്ന് ആറുലക്ഷം രൂപയായി ഉയർത്തി. കൂടാതെ, പട്ടികവർഗ കുടുംബങ്ങൾക്കുള്ള സഹായം ആറുലക്ഷത്തിൽനിന്ന് എട്ടുലക്ഷം രൂപയായും വർധിപ്പിച്ചു.
ഭവനസഹായ പദ്ധതികളിൽ രണ്ടുലക്ഷം രൂപയുടെ പൊതുവർധനവാണ് വരുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ പൊലീസിൽ വനിതാ പ്രാതിനിധ്യം ഗണ്യമായി വർധിപ്പിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

