സംസ്ഥാനത്ത് ജനപ്രതിനിധികളുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക കരട് ബില്ലിന് മന്ത്രിസഭാ യോഗം അനുമതി നൽകി.
പുതുക്കിയ ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. നിലവിലെ കണക്കുകൾ പ്രകാരം 70,000 രൂപയാണ് എംഎൽഎമാർക്ക് ശമ്പളവും ആനുകൂല്യങ്ങളും ഉൾപ്പെടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.
പുതിയ പരിഷ്കരണത്തോടെ ഇത് 98,000 രൂപയായി ഉയരും. അതുപോലെതന്നെ, നിലവിൽ 1,08,000 രൂപ കൈപ്പറ്റിയിരുന്ന മന്ത്രിമാരുടെ ശമ്പളം 1,33,000 രൂപയായും വർധിക്കും.
ശമ്പള വർധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷവും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.
വേതന വർധനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പഠന റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പൂർണ്ണമായി നടപ്പിലാക്കുകയാണെങ്കിൽ ശമ്പളത്തിൽ മുപ്പത് ശതമാനത്തിലേറെ വർധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അവസാനമായി ജനപ്രതിനിധികളുടെ വേതനം പരിഷ്കരിച്ചത് 2018 ലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

