ലഖ്നൗവില്‍ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനെതിരെ റെയില്‍വേസിന് എട്ട് വിക്കറ്റ് ജയം. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം നിശ്ചിത 20 ഓവറില്‍ 110 റണ്‍സിന് പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ റെയില്‍വേസ് 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ബാറ്റിങ് ആരംഭിച്ച കേരളത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടികള്‍ നേരിട്ടു.
മികച്ച ഫോമിലായിരുന്ന കിരണ്‍ നവ്ഗിരെ 14 റണ്‍സെടുത്ത് റണ്ണൗട്ടായി മടങ്ങി. അതേ ഓവറില്‍ തന്നെ ടി.
ഷാനി (0) കൂടി പുറത്തായതോടെ കേരളം രണ്ട് വിക്കറ്റിന് 16 റണ്‍സ് എന്ന നിലയിലേക്ക് വീണു. എങ്കിലും മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന എ.
അക്ഷയയും വി. ദൃശ്യയും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 73 റണ്‍സിന്റെ കൂട്ടുകെട്ട് ടീമിനെ ഭേദപ്പെട്ട
സ്കോറിലേക്ക് നയിച്ചു. സ്കോര്‍ 89-ല്‍ നില്‍ക്കെ 42 റണ്‍സെടുത്ത ദൃശ്യ പുറത്തായി.
തൊട്ടുപിന്നാലെ സജന സജീവനും മടങ്ങി. 35 റണ്‍സെടുത്ത അക്ഷയ കൂടി പുറത്തായതോടെ കേരളത്തിന്റെ ബാറ്റിങ് നിര തകര്‍ന്നു.
പിന്നീട് ക്രീസിലെത്തിയ ആര്‍ക്കും തന്നെ രണ്ടക്കം കാണാന്‍ സാധിച്ചില്ല. വെറും 21 റണ്‍സ് ചേര്‍ക്കുന്നതിനിടയിലാണ് കേരളത്തിന് അവസാന എട്ട് വിക്കറ്റുകളും നഷ്ടമായത്.
റെയില്‍വേസിനായി ഏക്ത ബിഷ്ട് നാല് വിക്കറ്റും തനൂജ കന്‍വര്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ റിയ ചൗധരിയുടെയും ആരുഷി ഗോയല്ന്റെയും മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് റെയില്‍വേസ് എട്ട് പന്തുകള്‍ ബാക്കിനില്‍ക്കെ വിജയം ഉറപ്പിച്ചത്.
റിയ ചൗധരി 36 റണ്‍സ് എടുത്തപ്പോള്‍, 61 റണ്‍സെടുത്ത ആരുഷി ഗോയല്‍ പുറത്താകാതെ നിന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

