ടെഹ്റാൻ: ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷം ഒമ്പതാം മാസത്തിലേക്ക് കടന്നു. 2026 ഫെബ്രുവരി 28-നാണ് ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന പേരിൽ ഇറാനെതിരെയുള്ള സൈനിക നടപടികൾക്ക് അമേരിക്കയും ഇസ്രയേലും ഔദ്യോഗികമായി തുടക്കമിട്ടത്.
ഇറാനിലെ പ്രധാനപ്പെട്ട ആണവ നിലയങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, നിർണായക ഭരണകൂട
ആസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു സഖ്യസേനയുടെ ആദ്യഘട്ട ആക്രമണങ്ങൾ അരങ്ങേറിയത്.
ഈ സൈനിക നീക്കത്തിന്റെ ആദ്യദിനം തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും കുടുംബാംഗങ്ങളും അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്താക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി. ഇതിനിടെയുണ്ടായ ശക്തമായ മിസൈൽ ആക്രമണത്തിൽ മിനാബിലെ സ്കൂൾ കെട്ടിടം തകർന്ന് 165 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച സംഭവവികാസങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

