കൊല്ലം: എസ്എൻ കോളജ് എൻഎസ്എസ് യൂണിറ്റ് നമ്പർ 27 A & B-യുടെ നേതൃത്വത്തിൽ എല്ലാ മാസവും സംഘടിപ്പിച്ചു വരുന്ന പാലിയേറ്റീവ് പരിപാടിയായ ‘സ്നേഹ സാന്ത്വനം’, പൊതിച്ചോർ വിതരണം എന്നിവ മുണ്ടക്കൽ ‘ക്വിലോൺ പുവർ ഹോ’മിൽ വെച്ച് നടന്നു. ചടങ്ങ് ആക്കോലിൽ ഡിവിഷൻ കൗൺസിലർ എ.കെ.അസൈൻ ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു.
എസ്എൻ കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ പി.ജെ.അർച്ചന, ഡോ. എൻ.ശ്രുതി എന്നിവർ പരിപാടികൾക്ക് ആവശ്യമായ നേതൃത്വം നൽകി.
ചടങ്ങിൽ പുവർ ഹോം സൂപ്രണ്ടന്റ് കെ.വത്സലൻ സ്വാഗതവും, ഒന്നാം വർഷ എൻഎസ്എസ് വൊളന്റിയർ കൃഷ്ണേന്ദു ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി. എൻഎസ്എസ് യൂണിറ്റിന്റെ സംഗീത വിഭാഗമായ ‘മൽഹാർ’ മ്യൂസിക് ബാൻഡ് ചടങ്ങിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
തുടർന്ന് ഹോമിലെ അന്തേവാസികൾക്കായി വിവിധ വിനോദ പരിപാടികളും സംഘടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

