കുട്ടികളുടെ മാനസികവും സാമൂഹികവുമായ വളർച്ച ലക്ഷ്യമിട്ട് കുമരകം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി പ്രത്യേക ബോധവൽക്കരണ യോഗം നടന്നു.
‘മക്കളോടൊപ്പം’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ കോട്ടയം ട്രഡാ വൈസ് പ്രസിഡന്റ് സിജി ആന്റണി മുഖ്യ ക്ലാസ് നയിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് പി.കെ.
വിജയകുമാർ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ ടി.
സത്യൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഹയർ സെക്കൻഡറി വിഭാഗം സീനിയർ അധ്യാപിക രൂപസായ്, സ്റ്റാഫ് സെക്രട്ടറി എൻ.
ഗിരീഷ് എന്നിവർ യോഗത്തിൽ സംസാരിച്ചു. സൗഹൃദ കോഡിനേറ്റർ വി.ആർ.
അമ്പിളി, അധ്യാപകരായ ജോസിമോൾ ജോസ്, ലാൽ വർഗീസ്, കെ. രവി കണ്ണൻ, പി.സി.
പ്രദീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

