കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസുമായി ബന്ധപ്പെട്ട് വകുപ്പിൽ അടിയന്തര നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി ഔദ്യോഗിക ഉത്തരവായി.
നിലവിലെ കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെയാണ് മാറ്റിയത്. അദ്ദേഹത്തിന് പകരമായി ആർ നിശാന്തിനി പുതിയ കൊച്ചി കമ്മീഷണറായി ചുമതലയേൽക്കും.
ഇതിനു പുറമെ പി പ്രകാശിനെ ദക്ഷിണ മേഖല ഐജിയാക്കാനും നിലവിൽ തീരുമാനമായിട്ടുണ്ട്. ചേരാനല്ലൂരിൽ ജയബാലകൃഷ്ണൻന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പൊലീസ് സ്വീകരിച്ച നടപടിയിലെ വീഴ്ച ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പരസ്യമായി സമ്മതിച്ചിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് നാല് പൊലീസ് ഉദ്യോഗസ്ഥരേയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഉന്നത ഉദ്യോഗസ്ഥനെതിരേയും ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്.
വാഹനം ഓടിച്ചയാൾക്ക് അന്ന് തന്നെ ജാമ്യം ലഭിക്കുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ ജാഗ്രതക്കുറവുണ്ടായെന്ന് ജയബാലകൃഷ്ണന്റെ കുടുംബം ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

