നാഗർകോവിൽ ∙ കേരള-തമിഴ്നാട് അതിർത്തിയിലെ യാത്ര കൂടുതൽ സുഗമമാകുന്ന നിർണായക പ്രഖ്യാപനം. കാരോട് മുതൽ കന്യാകുമാരി വരെയുള്ള നാലുവരിപ്പാത ഈ വർഷാവസാനത്തോടെ പൂർൂർണ്ണമായും യാത്രാസൗകര്യത്തിനായി തുറന്നുകൊടുക്കാനുള്ള സാധ്യതകൾ ശക്തം.
54 കിലോമീറ്റർ ദൂരത്തിലാണ് ഈ പുതിയ ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട
പ്രധാന വിവരങ്ങൾ അധികൃതർ വ്യക്തമാക്കി. വില്ലുക്കുറിക്കു സമീപം തോട്ടിയോടുള്ള 600 മീറ്റർ നീളം വരുന്ന മേൽപാലം, നാഗർകോവിൽ വടശേരിക്കു സമീപം പുത്തേരി കുളത്തിനു മുകളിലെ 500 മീറ്റർ നീളം വരുന്ന മേൽപാലം എന്നിവയാണ് ഇനി പ്രധാനമായും പൂർത്തിയാക്കാനുള്ളത്.
തോട്ടിയോട് പാലത്തിൽ തിരുവനന്തപുരം ഭാഗത്തു നിന്നുവരുന്ന ഭാഗം പൂർത്തിയായതായും നാഗർകോവിലിൽ നിന്നു വരുന്ന ഭാഗമാണ് ഇനി പൂർത്തിയാക്കാനുള്ളതെന്നും അധികൃതർ അറിയിച്ചു. പുത്തേരി കുളത്തിനു മുകളിലുള്ള പാലത്തിന്റെ പണികൾ 70 ശതമാനം പൂർത്തിയായി.
കഴിഞ്ഞ ദിവസങ്ങളിലെ തുടർമഴ നിർമാണ പ്രവർത്തനങ്ങളുടെ വേഗതയെ ചെറിയ രീതിയിൽ ബാധിക്കുന്നുണ്ട്. എങ്കിലും, നിലവിൽ 89 ശതമാനത്തോളം ജോലികൾ പൂർത്തിയായി കഴിഞ്ഞുവെന്നും പലയിടങ്ങളിലും ഇപ്പോൾത്തന്നെ പുതിയ റോഡിലൂടെ വാഹനഗതാഗതം ആരംഭിച്ചിട്ടുണ്ടെന്നും എൻഎച്ച്എഐ അധികൃതർ വ്യക്തമാക്കി.
വരുന്ന നവംബർ അവസാനത്തോടെ തോട്ടിയോട് മുതൽ കന്യാകുമാരി വരെയുള്ള മുഴുവൻ റോഡും വാഹന ഗതാഗതത്തിനായി തുറന്നു കൊടുക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

