ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ പ്രവര്‍ത്തനച്ചെലവുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങളിലെ ജീവനക്കാര്‍ക്കായി പുതിയ സ്വയം വിരമിക്കല്‍ പദ്ധതിയുമായി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് രംഗത്തെത്തി. അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക ആനുകൂല്യങ്ങളോടെ കമ്പനിയില്‍ നിന്ന് പടിയിറങ്ങാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഏകദേശം 60,000 ജീവനക്കാരെ ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് കമ്പനിയുടെ ആഗോള തൊഴിൽ സേനയുടെ നാലിലൊന്നിലധികം വരും.
കമ്പനിയുടെ വാര്‍ഷിക കണക്കുകള്‍ പ്രകാരം, 2026 ജൂണ്‍ 30-ന് ആഗോളതലത്തില്‍ 2,23,000 മുഴുവന്‍ സമയ ജീവനക്കാരാണ് മൈക്രോസോഫ്റ്റിലുണ്ടായിരുന്നത്. ഗെയിമിങ് വിഭാഗത്തിന്റെ പുനഃസംഘടനയുടെ ഭാഗമായി ഈ വര്‍ഷം ജൂലൈയില്‍ 4,800 ജീവനക്കാരെ കുറയ്ക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
ഇത് ആഗോള ജീവനക്കാരുടെ ഏകദേശം 2.1 ശതമാനമാണ്. ഇന്ത്യ, യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങളിലെ തിരഞ്ഞെടുത്ത ടീമുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഈ പദ്ധതി ബാധകമായിട്ടുള്ളത്.
പരിമിത കാലത്തേക്ക് മാത്രമുള്ള ഈ ഓഫര്‍ സ്വീകരിക്കണമോ എന്ന കാര്യം ജീവനക്കാര്‍ക്ക് ഡിസംബര്‍ ആദ്യംവരെ തീരുമാനിക്കാവുന്നതാണ്. ഓഫര്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ കമ്പനിയോട് വിടപറയാം.
ഏതൊക്കെ വിഭാഗങ്ങള്‍ക്ക് അവസരം?
എഐ എക്സ്പീരിയന്‍സസ്, കോപൈലറ്റ്, ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്സസ്, എക്സ്ബോക്സ്, വിന്‍ഡോസ് പ്ലസ് ഡിവൈസസ് തുടങ്ങിയ ഡിപ്പാര്‍ട്ട്മെന്റുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പദ്ധതിയില്‍ പങ്കാളികളാകാന്‍ അവസരമുള്ളത്. അതേസമയം, മാര്‍ക്കറ്റിങ്, കൊമേഴ്സ്യല്‍ ബിസിനസ്, സെക്യൂരിറ്റി തുടങ്ങിയ പ്രധാന വിഭാഗങ്ങളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സാമ്പത്തിക സഹായത്തിന് പുറമെ കരിയര്‍ ആസൂത്രണത്തിനുള്ള പിന്തുണയും ഈ പദ്ധതിയിലൂടെ ലഭിക്കും. എങ്കിലും, മൈക്രോസോഫ്റ്റിന്റെ എല്ലാ വിഭാഗങ്ങളിലും ഒരേ രീതിയിലായിരിക്കില്ല പദ്ധതി നടപ്പാക്കുന്നത്.
അതത് ബിസിനസ് വിഭാഗങ്ങളുടെ മുന്‍ഗണനകളും ജീവനക്കാരുടെ ആവശ്യങ്ങളും വിലയിരുത്തിയായിരിക്കും പങ്കാളിത്തം തീരുമാനിക്കുക. ആനുകൂല്യങ്ങള്‍ എങ്ങനെ?
ഓരോ ജീവനക്കാരന്റെയും ഔദ്യോഗിക പദവി, ജോലി ചെയ്യുന്ന പ്രദേശം, കമ്പനിയിലെ സേവനകാലം എന്നിവ അടിസ്ഥാനമാക്കിയാണ് സാമ്പത്തിക ആനുകൂല്യങ്ങള്‍ കണക്കാക്കുന്നത്.
മൈക്രോസോഫ്റ്റിലെ ജീവനക്കാരുടെ സീനിയോറിറ്റി വ്യക്തമാക്കുന്ന ലെവലുകള്‍ അനുസരിച്ച് ലഭിക്കുന്ന തുകയിലും മാറ്റങ്ങളുണ്ടായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

