കൊച്ചി: ചേരാനല്ലൂരിലുണ്ടായ വാഹനാപകടത്തിൽ അന്വേഷണത്തിൽ നിർണായകമാകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭ്യമായി. 17 കാരൻ താൻ താമസിക്കുന്ന ആലുവയിലെ ഫ്ലാറ്റിൽ നിന്ന് കാറുമായി പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
ഞായറാഴ്ച പുലർച്ചെ 1:36 നാണ് കുട്ടി വാഹനവുമായി ഫ്ലാറ്റ് സമുച്ചയത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത്. തുടർന്ന് പുലർച്ചെ 2:20 ഓടെയാണ് അപകടം സംഭവിച്ചിരിക്കുന്നത് എന്നാണ് എഫ്ഐആറിൽ (FIR) വ്യക്തമാക്കിയിട്ടുള്ളത്.
നിലവിലുള്ള കേസ് അന്വേഷണത്തിൽ ഈ ദൃശ്യങ്ങൾ ഏറ്റവും പ്രധാനപ്പെട്ട തെളിവായി മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ആലുവയിലെ ഫ്ലാറ്റിൽ നിന്നും അപകടം നടന്ന കണ്ടെയ്നർ റോഡിലേക്ക് എത്തിച്ചേരാൻ 17 കാരൻ എടുത്ത സമയം വെറും 44 മിനിറ്റാണ്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിയതുമായി ബന്ധപ്പെട്ട് കേസിൽ ഗുരുതരമായ വീഴ്ചകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

