പത്തനംതിട്ട ജില്ലയിലെ സീതത്തോട്ടിൽ റബർ ടാപ്പിങ്ങിനായി പോയ തൊഴിലാളികൾക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായി.
ളാഹ ചെമ്മംകര മുസ്ലിം പള്ളിക്കു സമീപം ചൊവ്വാഴ്ച രാവിലെ 7 മണിക്കായിരുന്നു സംഭവം. ആക്രമണത്തിൽ ചിറ്റാർ പാമ്പിനി സ്വദേശി ഷാം, പൊട്ടം മൂഴി കിഴക്കേമാങ്കമണ്ണിൽ സലാവുദീൻ എന്നിവർക്കാണ് പരുക്കേറ്റത്.
സംഭവസ്ഥലത്തുണ്ടായ പരിഭ്രാന്തിക്ക് ശേഷം, പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ പ്രാഥമിക ചികിത്സയ്ക്കായി പത്തനംതിട്ട ആശുപത്രിയിലേക്ക് മാറ്റി.
വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നതായി നാട്ടുകാർ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

