വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാരോപിച്ച് കർണാടകയിലെ ഹാസനിൽ കാസർകോട് സ്വദേശിനിയായ യുവതിയുടെ പ്രതിഷേധം. കല്ലേസോമനഹള്ളി സ്വദേശിയായ സൂര്യ എന്ന യുവാവിനും കുടുംബത്തിനുമെതിരെയാണ് യുവതി വീട്ടുപടിക്കൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്.
അഞ്ച് മാസത്തോളം ഒപ്പം താമസിപ്പിച്ച ശേഷം യുവാവ് തന്നെ വഞ്ചിച്ചു മുങ്ങിയെന്നാണ് യുവതിയുടെ പ്രധാന പരാതി. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുന്നതിനിടയിലാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
തുടർന്ന് അഞ്ച് മാസത്തോളമായി ഇവർ ലിവിങ് ടുഗെദർ ബന്ധത്തിലായിരുന്നു. “നാലുമാസമായി ഞങ്ങൾ ഒരുമിച്ചാണ്.
വിവാഹത്തിന് സൂര്യയുടെ വീട്ടുകാർ സമ്മതിച്ചതാണ്. മകളുടെ വിവാഹശേഷം നടത്താമെന്ന് പറഞ്ഞു.
എന്നാൽ കഴിഞ്ഞ മാസം 24ന് ഓഫീസിൽ വന്ന സൂര്യയെ പിന്നീട് കണ്ടിട്ടില്ല” എന്ന് യുവതി വ്യക്തമാക്കി. ഹാസൻ ജില്ലയിലെ ചന്നരായപട്ടണ താലൂക്കിൽ ഉൾപ്പെടുന്ന കല്ലേസോമനഹള്ളിയിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
യുവതി മറ്റൊരു ജാതിയിൽപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി സൂര്യയുടെ മാതാപിതാക്കൾ വിവാഹ ബന്ധത്തെ എതിർക്കുകയായിരുന്നു. ഇതിനുശേഷമാണ് യുവാവ് തന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്ന് യുവതി ആരോപിക്കുന്നു.
തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ കടുംകൈ ചെയ്യുമെന്നും ആത്മഹത്യ ചെയ്യുമെന്നും മുന്നറിയിപ്പ് നൽകിക്കൊണ്ട് യുവതി നേരത്തെ ഒരു വീഡിയോയും പുറത്തുവിട്ടിരുന്നു. തുടർന്ന് ഒക്ടോബർ 22-ന് ചന്നരായപട്ടണ റൂറൽ പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചർച്ചകൾ നടത്തിയിരുന്നു.
ഞായറാഴ്ച വീണ്ടും സംസാരിക്കാമെന്ന് യുവാവിന്റെ മാതാപിതാക്കൾ ഉറപ്പ് നൽകിയിരുന്നെങ്കിലും, യുവതി എത്തുന്നതിന് മുൻപ് തന്നെ വീട് പൂട്ടി ഇവർ കടന്നുകളയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രാപ്പകലില്ലാതെ യുവാവിന്റെ വീട്ടുപടിക്കൽ യുവതി ധർണ്ണ സമരം ആരംഭിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ട് പൊലീസ് സ്റ്റേഷനിൽ യുവതി ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. അടിയന്തരമായി പൊലീസിന്റെ ഇടപെടലുണ്ടാകണമെന്നും തനിക്ക് അർഹമായ നീതി ഉറപ്പാക്കണമെന്നുമാണ് യുവതിയുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

