അസമിലെ ഗുവാഹത്തിയില്‍ ഹോട്ടലിലുണ്ടായ വെടിവെപ്പില്‍ നാല് പേര് ദാരുണമായി കൊല്ലപ്പെട്ടു. ബോറ സര്‍വീസ് ഏരിയയിലെ ‘ഹോട്ടല്‍ ബിലാസ് ഇന്‍’ എന്ന സ്ഥാപനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ അതിക്രമം അരങ്ങേറിയത്.
സംഭവത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഹോട്ടലുടമയും അദ്ദേഹത്തിന്റെ മകനും ഉള്‍പ്പെടുന്നുവെന്നാണ് പ്രാഥമിക വിവരം.
ആക്രമണത്തിന് പിന്നില്‍ ഭൂമി സംബന്ധമായ തര്‍ക്കങ്ങളാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്നയാളെ സുരക്ഷാ സേന കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സംഭവസ്ഥലം സന്ദര്‍ശിച്ച ഗുവാഹത്തി പൊലീസ് കമ്മീഷണര്‍ പാര്‍ത്ഥ സാരഥി മഹന്ത സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍നടപടികളുടെ ഭാഗമായി നാല് മൃതദേഹങ്ങളും കണ്ടെടുത്തു പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി അയച്ചതായി അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
വെടിവെപ്പില്‍ പരിക്കേറ്റ മറ്റ് വ്യക്തികള്‍ ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

