ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി തന്റെ നിലവിലെ ലോക ഏകദിന ഇലവനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ഏകദിന ചരിത്രത്തിലെ വേഗമേറിയ ഇരട്ട
സെഞ്ച്വറി നേടി റെക്കോർഡിട്ട ഇംഗ്ലണ്ട് വൈറ്റ് ബോൾ ക്യാപ്റ്റൻ ഹാരി ബ്രൂക്ക്, ഇന്ത്യൻ മധ്യനിര താരം ശ്രേയസ് അയ്യർ, യശസ്വി ജയ്സ്വാൾ എന്നിവരെ തഴഞ്ഞാണ് പുതിയ ടീമിനെ പൂജാര തെരഞ്ഞെടുത്തിട്ടുള്ളത്.
ശ്രദ്ധേയമായ മറ്റൊരു കാര്യം, പാകിസ്ഥാൻ താരങ്ങളാരും തന്നെ ഈ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല എന്നതാണ്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയേയും ശുഭ്മൻ ഗില്ലിനെയുമാണ് ഓപ്പണർമാരായി പൂജാര തെരഞ്ഞെടുത്തിരിക്കുന്നത്.
മുൻനിരയിൽ വിരാട് കോലി മൂന്നാമതായും ഇംഗ്ലണ്ട് താരം ജോ റൂട്ട് നാലാമതായും ബാറ്റ് ചെയ്യും. കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), വെസ്റ്റ് ഇൻഡീസ് നായകൻ ഷായ് ഹോപ്പ്, ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മാർക്കോ യാൻസൻ എന്നിവരാണ് മധ്യനിരയുടെ ഉത്തരവാദിത്തം വഹിക്കുന്നത്.
ബൗളിംഗ് നിരയിലേക്ക് വരുമ്പോൾ കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, ന്യൂസിലൻഡിന്റെ മാറ്റ് ഹെന്റി, വെസ്റ്റ് ഇൻഡീസിന്റെ ജെയ്ഡൻ സീൽസ് എന്നിവരെയാണ് പൂജാര ഉൾപ്പെടുത്തിയിരിക്കുന്നത്. രോഹിത് ശർമ്മ തന്നെയാണ് ഈ ലോക ഇലവന്റെയും നായകനായി ചുമതലയേറ്റിരിക്കുന്നത്.
പൂജാരയുടെ ലോക ഏകദിന ഇലവൻ: ശുഭ്മൻ ഗിൽ, രോഹിത് ശർമ്മ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ജോ റൂട്ട്, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഷായ് ഹോപ്പ്, മാർക്കോ യാൻസൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മാറ്റ് ഹെന്റി, ജെയ്ഡൻ സീൽസ്. ഇതിനുപുറമെ, നവംബർ 19-ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിനുള്ള തന്റെ സാധ്യതാ ഇന്ത്യൻ പ്ലേയിംഗ് ഇലവനെയും പൂജാര തെരഞ്ഞെടുത്തിട്ടുണ്ട്.
ശ്രീലങ്കയ്ക്കെതിരായ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ദേവ്ദത്ത് പടിക്കലിനെ മൂന്നാം നമ്പറിലേക്ക് നിർദ്ദേശിച്ച പൂജാര, കെ എൽ രാഹുലിനെയും യശസ്വി ജയ്സ്വാളിനെയുമാണ് ഓപ്പണർമാരായി നിലനിർത്തിയിരിക്കുന്നത്. ശുഭ്മൻ ഗിൽ നാലാമനായി ക്രീസിലെത്തുമ്പോൾ, ഋഷഭ് പന്തും ധ്രുവ് ജുറെലും അഞ്ചും ആറും സ്ഥാനങ്ങളിൽ വിക്കറ്റ് കീപ്പർ-ബാറ്റർമാരായി കളത്തിലിറങ്ങും.
രവീന്ദ്ര ജഡേജയാണ് ടീമിലെ ഏക സ്പിൻ ഓൾറൗണ്ടറായി ഇടംനേടിയിട്ടുള്ളത്. നിതീഷ് കുമാർ റെഡ്ഡി പേസ് ഓൾറൗണ്ടറായി എട്ടാം നമ്പറിൽ ബാറ്റേന്തും.
ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരടങ്ങുന്ന ശക്തമായ പേസ് നിരയാണ് ടീമിന്റെ ബോളിങ് കരുത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

