വരാനിരിക്കുന്ന മണ്ഡല മകരവിളക്ക് തീർഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് നടപടികൾ വരുന്ന ഒക്ടോബർ 29-ാം തീയതി രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്. ഔദ്യോഗിക വെബ്സൈറ്റായ www.sabarimalaonline.org മുഖേനയാണ് ഭക്തർ ദർശനത്തിനായുള്ള സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത്.
പ്രധാന പാതയായ നിലയ്ക്കൽ – പമ്പ റൂട്ട് വഴി പ്രതിദിനം അറുപതിനായിരം തീർഥാത്തകർക്കാണ് വെർച്വൽ ക്യൂ വഴി ടിക്കറ്റ് സ്വന്തമാക്കാൻ സാധിക്കുന്നത്. പരമ്പരാഗത പാതകളിലൂടെയെത്തുന്നവർക്കായി എരുമേലി കാനനപാത വഴി ദിവസവും 3000 പേർക്കും, വണ്ടിപ്പെരിയാർ – സത്രം പാത വഴിയുള്ള ഓൺലൈൻ ബുക്കിംഗിലൂടെ ദിവസേന 3000 പേർക്കും ഓൺലൈൻ ടിക്കറ്റ് ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതു കൂടാതെ പ്രധാന ഇടത്താവളങ്ങളായ നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ പ്രത്യേക റിയൽ ടൈം സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്. ഇതിൽ നിലയ്ക്കൽ റിയൽ ടൈം ബുക്കിങ് കേന്ദ്രം വഴി പ്രതിദിനം 10,000 ഭക്തർക്കും, എരുമേലിയിലും വണ്ടിപ്പെരിയാർ സത്രത്തിലുമുള്ള കൗണ്ടറുകൾ വഴി പ്രതിദിനം 2000 പേർ വീതവും പ്രവേശനം അനുവദിക്കും.
കേരള ഹൈക്കോടതിയുടെ കർശന ഉത്തരവിനെത്തുടർന്നാണ് പമ്പയിലെ റിയൽ ടൈം സ്പോട്ട് ബുക്കിങ് കേന്ദ്രം ഈ വർഷം ഒഴിവാക്കിയിട്ടുള്ളത്. തീർഥാടകർക്കായുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർണ്ണമായും സൗജന്യമാണ്.
എങ്കിലും, ഭക്തർക്ക് താൽപ്പര്യമനുസരിച്ച് അഞ്ചു രൂപ മുതൽ പിൽഗ്രിം റിലീഫ് ഫണ്ടിലേക്കും, ക്ഷേത്രപരിസരത്തെ ശുചിത്വ പരിപാലന പ്രവർത്തനങ്ങൾക്കുമായി ജനറൽ ഫണ്ടിലേക്കും സന്നദ്ധ സംഭാവനകൾ നൽകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എന്നാൽ ഈ സംഭാവനകൾ നൽകുന്നത് പൂർണ്ണമായും ഐച്ഛികമാണ്, നിർബന്ധമുള്ളതല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

