കൊച്ചി നഗരത്തിൽ നിന്നുള്ള പ്രധാന നിയമപരമായ നീക്കത്തിൽ, സിഎംആർഎൽ–എക്സാലോജിക് വിവാദവുമായി ബന്ധപ്പെട്ട് പ്രമുഖർക്ക് താൽക്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മുൻനിര നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് എതിരെ ഉയർന്ന ആരോപണങ്ങളിലെ തുടർനടപടികളാണ് ഇപ്പോൾ കോടതി ഇടപെടലിലൂടെ തടയപ്പെട്ടിരിക്കുന്നത്.
പിണറായി വിജയൻ അടക്കമുള്ളവർക്ക് എതിരെയുള്ള അന്വേഷണങ്ങളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞത്. പിണറായി വിജയൻ എതിരെ കൈക്കൂലിക്കേസും, മുഹമ്മദ് റിയാസ് എതിരെ ഹവാല കേസും റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്നുള്ള എല്ലാ തുടർനടപടികളുമാണ് ഇപ്പോൾ റദ്ദാക്കപ്പെട്ടിരിക്കുന്നത്.
സിംഗിൾ ബെഞ്ചിന്റെ ഈ വിധി ചോദ്യംചെയ്ത് പിണറായി വിജയൻ സമർപ്പിച്ച അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. കോടതി നടപടികളുടെ ഭാഗമായി, പ്രമുഖ ജസ്റ്റിസുമാരായ സതീഷ് നൈനാൽ, പി.കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട
ഡിവിഷൻ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ, പിണറായി വിജയൻ, മകൾ ടി.വീണ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയുള്ള അന്വേഷണ നടപടികളുമാണ് നിലവിൽ സ്തംഭിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട അപ്പീലിൽ വരുന്ന നവംബർ 25 തീയതി മുതൽ വാദം കേൾക്കൽ ആരംഭിക്കുന്നതായിരിക്കും.
ഇതിന്റെ ഭാഗമായി നാലാഴ്ചയ്ക്കകം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വിജിലൻസും തങ്ങളുടെ മറുപടി സമർപ്പിക്കണമെന്നും കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

