മൂവാറ്റുപുഴയിൽ നിന്ന് ചങ്ങനാശേരിയിലേക്ക് പുതിയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ കെഎസ്ആർടിസിക്ക് നൽകിയ കത്ത് മേഖലയിലെ യാത്രക്കാർക്ക് വലിയ പ്രതീക്ഷ നൽകുന്നു. എംസി റോഡിന് സമാന്തരമായി കൂത്താട്ടുകുളം – ഉഴവൂർ – മണർകാട് – പുതുപ്പള്ളി – തെങ്ങണ വഴി സർവീസ് നടത്തണമെന്നാണ് പ്രധാന നിർദേശം.
കോട്ടയം, എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പുതിയ റൂട്ടിലെ സർവീസ് കെഎസ്ആർടിസിക്ക് മികച്ച വരുമാനം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യാത്രക്കാരുടെ ഭാഗത്തുനിന്നും ശക്തമായ ജനകീയ ആവശ്യം ഉയർന്നതിനെ തുടർന്നാണ് നടപടി.
ചങ്ങനാശേരി സ്വദേശിയും കൊച്ചി ഇടപ്പള്ളിയിൽ താമസക്കാരനുമായ രമേശ് മാത്യുവിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎ ഈ വിഷയത്തിൽ ഇടപെട്ടിട്ടുള്ളത്. യാത്രാവരുമാനവും പ്രധാന നേട്ടങ്ങളും: ∙ കോട്ടയം, ഏറ്റുമാനൂർ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് പൂർണ്ണമായും ഒഴിവാക്കി യാത്ര ചെയ്യാം.
∙ നെടുമ്പാശേരി വിമാനത്താവലത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ സർവീസ് ഏറെ പ്രയോജനപ്പെടും. ∙ കോട്ടയം, എറണാകുളം ജില്ലകളിലായി മൊത്തം 12 പഞ്ചായത്തുകളിലൂടെയാണ് പുതിയ സർവീസ് കടന്നുപോകുന്നത്.
∙ ചങ്ങനാശേരി, കൂത്താട്ടുകുളം, മൂവാറ്റുപുഴ എന്നീ പ്രധാന നഗരങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്നു. ∙ ചങ്ങനാശേരി പാറേൽ മരിയൻ തീർഥാടന കേന്ദ്രം, പുതുപ്പള്ളി പള്ളി, മണർകാട് കത്തീഡ്രൽ, ഉഴവൂർ പള്ളി തുടങ്ങിയ പ്രമുഖ തീർഥാടന കേന്ദ്രങ്ങൾ ഈ യാത്രാപാതയിലാണ് സ്ഥിതി ചെയ്യുന്നത്.
∙ ചങ്ങനാശേരി എസ്ബി കോളജ്, അസംപ്ഷൻ കോളജ്, പെരുന്ന എൻഎസ്എസ് ഹിന്ദു കോളജ്, കൂടാതെ പുതുപ്പള്ളി, കിടങ്ങൂർ മേഖലകളിലെ എൻജിനീയറിങ് കോളജുകൾ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ഈ യാത്രാസൗകര്യം വലിയതോതിൽ ഗുണം ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

