സ്കൂൾ ബാഗുകളുടെ അമിതഭാരം ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള വിദ്യാർഥിയുടെ നിവേദനം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഹൈസ്കൂൾ തലത്തിലെ കുട്ടികൾ നേരിടുന്ന ഈ ഗുരുതര പ്രശ്നത്തിന് പരിഹാരം തേടി എറിയാട് ജികെവി എച്ച്എസ്എസ് സ്കൂൾ ലീഡർ എം.മുംതസീർ സമർപ്പിച്ച നിവേദനമാണ് സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത്.
കയ്പമംഗലം മണ്ഡലത്തിലെ സ്കൂൾ ലീഡറുടെ അപേക്ഷ, നിയമസഭാ ചട്ടം 113 പ്രകാരം കെ.കെ.വത്സരാജ് എംഎൽഎ ആണ് സഭയിൽ അവതരിപ്പിക്കുന്നത്. ജനപ്രതിനിധികൾക്ക് സഭയിൽ ഔദ്യോഗികമായി പെറ്റീഷൻ അവതരിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് നിയമസഭാ ചട്ടം 113.
വിദ്യാർഥിനി നൽകിയ ഈ നിവേദനം എംഎൽഎ സ്പീക്കറുടെ ഓഫിസിന്റെ അനുവാദത്തോടെയാണ് പെറ്റീഷനായി അവതരിപ്പിക്കാൻ അനുമതി നേടിയത്. ഈ വിഷയത്തിൽ സഭയിൽ പ്രത്യേക ചർച്ചകൾ ഉണ്ടാകില്ല.
പകരം, നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായി വിഷയം പെറ്റീഷൻ കമ്മിറ്റിയുടെ പരിഗണനയ്ക്കായി കൈമാറുകയാണ് പതിവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

