ഇറാനിലെ പിക്ക്ആക്സ് മൗണ്ടൻ ഉൾപ്പെടെയുള്ള നാല് ആണവ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്ക വ്യക്തമാക്കി. ഇസ്രയേലിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇറാൻ തങ്ങൾക്കെതിരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു.
എന്നാൽ, അമേരിക്കയിൽ നിന്നും ഇസ്രായേലിൽ നിന്നും ഉയരുന്ന യുദ്ധഭീഷണികൾക്ക് മുന്നിൽ പതറില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം. ഇതിനിടയിൽ, ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപ്പെട്ട
40 ഇറാനിയൻ നാവികരെ ശ്രീലങ്കൻ നാവികസേന സുരക്ഷിതമായി രക്ഷപ്പെടുത്തി. ശ്രീലങ്കയുടെ തീരത്ത് വച്ചാണ് 19 വാണിജ്യ കപ്പലുകളിൽ നിന്നായി ഇവരെ രക്ഷപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

