തലസ്ഥാന നഗരിയിൽ ജലവിതരണ പൈപ്പ് തകർന്ന് കുടിവെള്ള വിതരണം തടസ്സപ്പെട്ടു. തിരുവനന്തപുരം നഗരഹൃദയത്തിലുള്ള ബേക്കറി ജംഗ്ഷനിലാണ് പ്രധാന പൈപ്പ് ലൈൻ പൊട്ടിയത്.
വാൻറോസ് ജംഗ്ഷനിൽ നിന്ന് ബേക്കറി ജംഗ്ഷനിലേക്ക് പോകുന്ന റോഡിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് ഈ ഗുരുതരമായ അടിയന്തര സാഹചര്യം ഉണ്ടായത്. സംഭവസമയത്ത് അതിശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നതിനാൽ പ്രദേശമാകെ വെള്ളക്കെട്ടായി മാറി.
നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണ് ഇത്തരത്തിൽ തകർന്നത്. ഇതേതുടർന്ന് സെക്രട്ടേറിയറ്റ്, തമ്പാനൂർ ഉൾപ്പെടെയുള്ള നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ജലവിതരണം പൂർണ്ണമായി മുടങ്ങി.
സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ കോർപ്പറേഷൻ അധികൃതർ കരാറുകാരെ വിവരമറിയിക്കുകയായിരുന്നു.
തകർന്ന പൈപ്പിന്റെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നാണ് കോർപ്പറേഷനും ജല അതോറിറ്റിയും വ്യക്തമാക്കിയിട്ടുള്ളത്. ഒരിടവേളയ്ക്ക് ശേഷമാണ് നഗരത്തിൽ പ്രധാന പൈപ്പ് ലൈൻ പൊട്ടി കുടിവെള്ള വിതരണം സ്തംഭിക്കുന്നത്.
പൈപ്പ് പൊട്ടിയൊഴുകിയ വെള്ളം സെക്രട്ടറിയേറ്റിലേക്കുള്ള പ്രധാന വഴിയിൽ കെട്ടിക്കിടക്കുന്ന നിലയിലാണ്. പ്രധാന പാതയിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതോടെ ഗതാഗത തടസ്സത്തിനും സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

