സ്പാനിഷ് ലാ ലിഗയിലെ എല്‍ ക്ലാസികോ മത്സരത്തില്‍ റയല്‍ മാഡ്രിഡ് വിജയം സ്വന്തമാക്കി. ചിവൈരികളായ ബാഴ്സലോണയുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം.
ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാബെ മത്സരത്തില്‍ ഇരട്ട ഗോളുകളുമായി തിളങ്ങി.
41,87 മിനിറ്റുകളിലായിരുന്നു എംബാബെയുടെ ഗോളുകള്‍ പിറന്നത്. അതേസമയം, 61-ാം മിനിറ്റില്‍ റഫീഞ്ഞയാണ് ബാഴ്സലോണയുടെ ആശ്വാസ ഗോള്‍ നേടിയത്.
ഈ വിജയത്തോടെ ലീഗ് പോയിന്റ് നിലയില്‍ മാറ്റങ്ങളുണ്ടായി. പത്ത് മത്സരങ്ങളില്‍ നിന്നും 27 പോയിന്റുമായി ബാഴ്സലോണ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
25 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തും, 24 പോയിന്റോടെ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. ഏകദേശം 62000 ത്തോളം വരുന്ന നൗകാംപിലെ കാണികള്‍ക്ക് മുന്നില്‍ ഹാന്‍സി ഫ്ളിക്കിന്റെ ബാഴ്സലോണ ലാ ലിഗയില്‍ തുടരെ പത്ത് ജയങ്ങള്‍ എന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് ഇറങ്ങിയത്.
1968-69 കാലഘട്ടത്തില്‍ തുടരെ ഒമ്പത് ജയങ്ങള്‍ നേടി റയല്‍ മാഡ്രിഡ് സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമെത്താന്‍ ബാഴ്സയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ റയലിനെ പരാജയപ്പെടുത്തി ഈ റെക്കോര്‍ഡ് തകര്‍ക്കാനുള്ള ബാഴ്സയുടെ പദ്ധതികള്‍ കളിക്കളത്തില്‍ വിജയം കണ്ടില്ല.
കിലിയന്‍ എംബാപെയുടെ തകര്‍പ്പന്‍ ഫോം ആണ് ബാഴ്സയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. 2024 ല്‍ പി എസ് ജിയില്‍ നിന്ന് റയലില്‍ ചേര്‍ന്നത് മുതല്‍ എല്‍ ക്ലാസികോ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് എംബാപെ കാഴ്ചവെക്കുന്നത്.
ഇതുവരെ കളിച്ച ഏഴ് എല്‍ ക്ലാസികോ മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകളാണ് ഈ ഫ്രഞ്ച് സ്ട്രൈക്കര്‍ എതിരാളികളുടെ വലയിലെത്തിച്ചത്. സീസണില്‍ ഇതിനകം എംബാബെ പതിനൊന്ന് ലാ ലിഗ ഗോളുകള്‍ നേടിക്കഴിഞ്ഞു.
നിലവില്‍ പതിമൂന്ന് ഗോളുകളുമായി ബാഴ്സയുടെ റഫീഞ്ഞയാണ് ഗോള്‍വേട്ടയില്‍ മുന്നിലുള്ളത്. സസ്പെന്‍ഷനിലായ വിനീഷ്യസ് ജൂനിയറിന് പകരമിറങ്ങിയ ലുനിന് പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനം റയല്‍ മാഡ്രിഡിന് മത്സരത്തില്‍ വലിയ ആശ്വാസമായി മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

