കൊച്ചി: എറണാകുളം ചേരാനെല്ലൂര്‍ വാഹനാപകട മരണത്തില്‍ പതിനേഴുകാരനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം.
പൊലീസ് ഒത്തുകളിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം. സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ, യുവജന സംഘടനകള്‍ രംഗത്തെത്തി.
അതിനിടെ കുഴഞ്ഞു വീണ ജയബാലകൃഷ്ണന്റെ മകളെ ആശുപത്രിയിലേയ്ക്ക് മാറ്റി. അതേസമയം പതിനേഴുകാരനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും എന്നാണ് വിവരം.
(cheranelloor accident jayabalakrishnan’s family protest ) തങ്ങളുടെ അച്ഛന്റെ മൃതദേഹം എത്തിക്കുന്നതിന് മുമ്പ് അപകടമുണ്ടാക്കിയ കുട്ടി അച്ഛനൊപ്പം വീട്ടില്‍ തിരിച്ചെത്തിയെന്ന് കുടുംബം ആരോപിച്ചു. ‘ ഒരാളെ കൊന്നിട്ട് അവന് സുഖമായി ഇറങ്ങിപ്പോകുകയായിരുന്നു.
അച്ഛന്റെ ബോഡി കിട്ടുന്നത് 3 മണിക്കാണ്. അച്ഛന്റെ ചിത പോലും കത്തിത്തീരുന്നതിന് മുമ്പ് ഞങ്ങള്‍ ഇവിടെ വന്ന് നില്ക്കണമെങ്കില് ഞങ്ങളുടെ അവസ്ഥയെന്താണെന്ന് ഊഹിക്കാന്‍ പറ്റുമോ? അരമണിക്കൂറില്‍ പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിട്ട് യാതൊരു വിവരവുമില്ല.
നീതി കിട്ടാതെ ഇവിടെ നിന്ന് പോകില്ല. ജയബാലകൃഷ്ണന്റെ മകന് പറഞ്ഞു.
അതേസമയം അപകടമുണ്ടാക്കിയ വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അമിത വേഗത്തിന്റെ ദൃശ്യം ഫോണില്‍ പകര്‍ത്തിയെന്നും പൊലീസ് പറയുന്നു.
അതേസമയം 17 വയസുകാരനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടതില്‍ പ്രതിഷേധം ശക്തമാകുകയാണ്. ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെട്ടതോടെ കുറ്റകരമായ നരഹത്യ വകുപ്പ് കൂടി ചേര്‍ത്തു.
കുട്ടിയെ വീണ്ടും കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം. ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

