കൊല്ലം ജില്ലയിൽ തെരുവുനായ ശല്യം അതിരൂക്ഷമായി തുടരുന്നു. ചിതറ കല്ലുവെട്ടാൻകുഴിയിൽ ഒറ്റദിവസത്തെ വിവിധ സംഭവങ്ങളിലായി ആറു പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.
നാട്ടുകാരെ ഭീതിയിലാഴ്ത്തിയ നായയെ പിന്നീട് നാട്ടുകാർ ചേർന്ന് തല്ലിക്കൊല്ലുകയായിരുന്നു. നായയുടെ ആക്രമണത്തിൽ പരുക്കേറ്റവരെല്ലാം ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടി.
തെരുവുനായ്ക്കളുടെ നിരന്തരമായ ആക്രമണം കാരണം പ്രദേശവാസികൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത ഭയപ്പാടിലാണ് ജീവിക്കുന്നത്. അപകടകരമായ രീതിയിൽ തെരുവുനായ്ക്കൾ പെരുകിയിട്ടും പഞ്ചായത്ത് അധികൃതരുടെയും വെറ്ററിനറി ഡോക്ടറുടെയും ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം.
നിരവധി തവണ അധികാരികളെ വിവരം അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

