പഞ്ചാബിലെ ലുധിയാനയിൽ മഹീന്ദ്ര ഥാറും ബൈക്കും ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി മർദിച്ചതായി പരാതി. റിതിഷ് ശർമ ഭാര്യയായ ട്വിങ്കിളിനെ വീട്ടിൽനിന്ന് തലമുടിയിൽ വലിച്ചിഴച്ച് പുറത്തുകൊണ്ടുവരുന്നതും ക്രൂരമായി മർദിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഒക്ടോബർ 21നാണ് ഈ അതിക്രമം നടന്നത്. ട്വിങ്കിളിന്റെ നിലവിളി ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് പ്രതിയായ റിതിഷിനെ പിടിച്ചുമാറ്റി യുവതിയെ രക്ഷപ്പെടുത്തിയത്.
സംഭവത്തിൽ ഭർത്താവിനെതിരെ ട്വിങ്കിൾ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുകയും ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ തെളിവായി കൈമാറുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന റിതിഷും ഒരു സലൂൺ നടത്തിവരുന്ന ട്വിങ്കിളും തമ്മിലുള്ള വിവാഹം നടന്നത്.
റിതിഷിന്റെ ആദ്യ വിവാഹവും ട്വിങ്കിളിന്റെ രണ്ടാം വിവാഹവുമാണിത്. രണ്ടു വർഷം മുൻപ് ട്വിങ്കിളിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട
നിയമനടപടികൾ പുരോഗമിക്കുന്ന വേളയിലാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് വിവാഹിതരാകുന്നതും. എന്നാൽ കഴിഞ്ഞ മൂന്നു മാസത്തോളമായി മഹീന്ദ്ര ഥാർ വേണമെന്ന് ആവശ്യപ്പെട്ട് റിതിഷ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ട്വിങ്കിൾ വ്യക്തമാക്കി.
ഇതിനു പിന്നാലെയാണ് ബൈക്ക് കൂടി ആവശ്യപ്പെട്ട് ഉപദ്രവം ശക്തമാക്കിയതെന്നും യുവതി പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

