കൊച്ചി: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത 17കാരൻ ഓടിച്ച കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ ദാരുണമായി മരിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
ചേരാനെല്ലൂർ കണ്ടെയ്നർ റോഡിന് സമീപത്തുവെച്ചാണ് ഈ ദാരുണ സംഭവം ഉണ്ടായത്. അപകടം നടന്നയുടൻ നാട്ടുകാർ സ്ഥലത്തെത്തുകയും ജയബാലകൃഷ്ണനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്തെങ്കിലും, പരിക്കുകൾ ഗുരുതരമായതിനാൽ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിന് ഇടയാക്കിയ വാഹനം ഓടിച്ചിരുന്നത് അഡീഷണൽ സെഷൻസ് ജഡ്ജിയുടെ മകനായ 17കാരനാണ്. ഈ സംഭവത്തിൽ പ്രതിയായ കുട്ടിക്ക് എതിരെ പോലീസ് മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

