തൃശൂർ: പുതുക്കാട്ട് വയോധികൻ പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഞെള്ളൂർ സ്വദേശി കണ്ടൻകടവിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (70) ആണ് പൊള്ളലേറ്റ് ദാരുണമായി മരിച്ചത്.
അച്ഛന്റെ ശരീരത്തിലേക്ക് ചൂട് കഞ്ഞിവെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ച മകൻ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഗോപാലകൃഷ്ണന്റെ സഹോദരൻ മണികണ്ഠൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. മാള പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത മറ്റൊരു മോഷണ കേസിലും പ്രതിയായ വിനോദാണ് കൃത്യം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

