തിരുവനന്തപുരം: മദ്യലഹരിയിൽ അമിതവേഗതയിൽ വാഹനം ഓടിച്ചതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. നെയ്യാർഡാം ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥനായ ഷിജു ആർ ആണ് അപകടത്തിന് കാരണക്കാരനായത്.
ഇന്ന് രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. കട്ടയ്ക്കോട് ഭാഗത്തു നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്നു എക്സൈസ് ഉദ്യോഗസ്ഥൻ.
കട്ടയ്ക്കോട് റോഡിലെ ഒരു ഹോൾസെയിൽ കടയ്ക്ക് മുന്നിൽ വെച്ചാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട
വാഹനം മറിയുകയായിരുന്നു. ഈ സമയം എതിരെ വന്ന ഒരു ബൈക്ക് യാത്രികൻ അത്ഭുതകരമായാണ് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.
അപകടത്തിന് പിന്നാലെ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, ഉദ്യോഗസ്ഥനെ സ്റ്റേഷനിലേക്ക് മാറ്റുകയും തുടർ നടപടികളുടെ ഭാഗമായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

