വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ് പി.ടിയും റൂമാ ഫിലിം ഫാക്ടറിയുടെ ബാനറിൽ റൂമ വിഎസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ‘പന്തം’ സെൻസർ ബോർഡിന്റെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി. ചിത്രത്തിന് സെൻസർ ബോർഡ് യു/എ സർട്ടിഫിക്കറ്റ് ആണ് അനുവദിച്ചിരിക്കുന്നത്.
സിനിമയുടെ തിയേറ്റർ റിലീസ് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം. മലയാള സിനിമാലോകത്ത് ജാതിരാഷ്ട്രീയത്തിന്റെ സങ്കീർണ്ണതകളെയും യാഥാർത്ഥ്യങ്ങളെയും അതിശക്തമായ രീതിയിൽ അടയാളപ്പെടുത്താൻ ശ്രമിക്കുന്ന ചിത്രമെന്ന നിലയിൽ ‘പന്തം’ റിലീസിനു മുൻപ് തന്നെ വലിയ തോതിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
ക്യൂപിഡ്സ് ക്യാമറയും സാം കൃഷ്ണ എന്റർടൈൻമെന്റ്സും സംയുക്തമായാണ് ഈ ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാരായി പ്രവർത്തിച്ചിരിക്കുന്നത്. ഉണ്ണി സെലിബ്രേറ്റ് ആണ് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
മലയാള സിനിമാരംഗത്തെ പ്രശസ്തനായ സംവിധായകനും തിരക്കഥാകൃത്തുമായ മെക്കാർട്ടിൻ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്.
കൂടാതെ, നിരവധി പുതുമുഖ പ്രതിഭകളും ഈ സിനിമയിലൂടെ അണിനിരക്കുന്നുണ്ട്. “ചില ചോദ്യങ്ങൾ അസ്വസ്ഥമാക്കും… ചില യാഥാർഥ്യങ്ങൾ ചർച്ചകളെ ജ്വലിപ്പിക്കും!” എന്ന ടാഗ്ലൈനോടെയെത്തുന്ന ചിത്രം പ്രേക്ഷകരിൽ വലിയ പ്രതീക്ഷകളാണ് ഉണർത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

