അരനൂറ്റാണ്ടിലേറെ നീളുന്ന വിദ്യാഭ്യാസ പാരമ്പര്യമുള്ള കായംകുളം സെന്റ് ജോൺസ് സ്കൂളിന്റെ പൂർവവിദ്യാർഥി കൂട്ടായ്മയായ ‘ജോണിയൻസ്’ സംഘടിപ്പിക്കുന്ന ഗോൾഡൻ ജൂബിലി റീയൂണിയൻ വിപുലമായ പരിപാടികളോടെ അരങ്ങേറുന്നു. 2026 ഡിസംബർ 26-ന് സ്കൂൾ അങ്കണത്തിലാണ് ഈ മഹാസംഗമം നിശ്ചയിച്ചിരിക്കുന്നത്.
ആഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ പ്രകാശനം ഒക്ടോബർ 23-ന് കേരള മുഖ്യമന്ത്രി നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ സ്കൂൾ മാനേജർ ലക്ഷ്മി, ജൂബിലി കൺവീനർ ജോർഡി ചാക്കോ, ജീന കെ സുഭാഷ്, എക്സിക്യൂട്ടീവ് അംഗങ്ങൾ, പൂർവ്വവിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.
ജീവിതത്തിന്റെ നാനാതുറകളിലേക്ക് ചേക്കേറിയ ആയിരത്തിലധികം പൂർവ വിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഈ ഒത്തുചേരലിനായി കായംകുളത്ത് എത്തിച്ചേരും. പ്രമുഖ വ്യക്തികളുടെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടും.
പഴയകാല അധ്യാപകർ, മുൻ ജീവനക്കാർ, ജനപ്രതിനിധികൾ, സാംസ്കാരിക-സിനിമാ രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. വിദ്യാലയത്തിന്റെ ഇന്നലെകളെയും ഇന്നിനെയും കോർത്തിണക്കിക്കൊണ്ട് വിവിധ തലമുറകളുടെ കലാ-കായിക പ്രകടനങ്ങളും ഈ സുപ്രധാന വേദിയിൽ അരങ്ങേറുന്നതാണ്.
ലോകമെമ്പാടുമുള്ള പൂർവവിദ്യാർത്ഥികളെ ഒരു കുടക്കീഴിൽ അണിനിരത്താൻ വാട്സ്ആപ്പ് ഉൾപ്പെടെയുള്ള നവമാധ്യമങ്ങൾ വഴി വിപുലമായ പ്രവർത്തനങ്ങളാണ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

