പൂണിത്തുറയിലെ തിരുപ്പുകഴ് വീടിന്റെ മുകൾനില സന്ദർശകർക്കായി ഒരുക്കുന്നത് വിസ്മയകരമായ ഒരു സംഗീത ലോകമാണ്. കർണാടക സംഗീത ലോകത്തെ പ്രഗത്ഭനായ എം.ഡി.
രാമനാഥൻ എന്ന മഹാനായ സംഗീതജ്ഞന്റെ മുന്നൂറോളം കച്ചേരികളുടെ ആയിരത്തിലേറെ കസെറ്റുകൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. പുലർച്ചെ ഈ മുറിയിൽ നിന്ന് ഉയരുന്ന എംഡിആറിന്റെ ഗാംഭീര്യമുള്ള ശബ്ദത്തിലാണ് റിട്ടയേഡ് ചിത്രകല അധ്യാപകനായ ആർ.
കൃഷ്ണമൂർത്തി തന്റെ ഓരോ ദിവസവും ആരംഭിക്കുന്നത്. യൗവനകാലത്ത് ആരംഭിച്ച സംഗീതാസ്വാദനമാണ് കൃഷ്ണമൂർത്തിയെ ഇന്ത്യയിലുടനീളം യാത്ര ചെയ്ത് ഈ അപൂർവ ശേഖരം സ്വന്തമാക്കാൻ പ്രേരിപ്പിച്ചത്.
ഓരോ കച്ചേരിയും രണ്ടും മൂന്നും കസെറ്റുകളിലായാണ് അദ്ദേഹം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശേഖരത്തിൽ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ ഓരോ കസെറ്റിലും കൃത്യമായ അടയാളങ്ങളും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
സംഗീത ലോകത്ത് ഇന്ന് മറ്റെവിടെയും കണ്ടെത്താൻ കഴിയാത്ത എംഡിആറിന്റെ പല അപൂർവ കച്ചേരികളും ഈ ശേഖരത്തിന്റെ സവിശേഷതയാണ്. എം.ഡി.
രാമനാഥന്റെ കൃതികൾക്ക് പുറമെ, മറ്റ് പ്രമുഖ സംഗീത ഇതിഹാസങ്ങളുടെ വലിയൊരു ശേഖരവും ഇവിടെയുണ്ട്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, അരിയക്കുടി രാമാനുജ അയ്യങ്കാർ, പാലക്കാട് കെ.വി.
നാരായണ സ്വാമി, ജി.എൻ. ബാലസുബ്രഹ്മണ്യം, ഡി.കെ.
പട്ടമ്മാൾ, എം.എൽ. വസന്തകുമാരി, ടി.
ബൃന്ദ, ടി. മുക്ത, എം.എസ് സുബ്ബലക്ഷ്മി, ടി.ആർ.
മഹാലിംഗം, ടി.കെ. രംഗാചാരി തുടങ്ങിയ ഇതിഹാസങ്ങളുടെ പതിനായിരത്തിലേറെ കസേരറ്റുകൾ ഈ വീട്ടിലുണ്ട്.
ശ്രീപൂർണത്രയീശ സംഗീത സഭയുടെ മുൻ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായി സേവനമനുഷ്ഠിച്ചിട്ടുള്ള ആർ. കൃഷ്ണമൂർത്തി, ഇപ്പോൾ ഈ അമൂല്യ ശേഖരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ സംഗീതാസ്വാദകരിലേക്ക് എത്തിക്കുന്നതിന്റെ തിരക്കിലാണ്.
ഇതിനോടകം തന്നെ പ്രശസ്തരായ പലരുടെയും 2,000 ലേറെ കച്ചേരികൾ അദ്ദേഹം ഓൺലൈനിൽ അപ്ലോഡ് ചെയ്തു കഴിഞ്ഞിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

