കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്ക് നാളെയോടെ തുടക്കമാകും. പ്രധാന വേദിയായ എന്‍ഐടി ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന് ഉദ്ഘാടനം നിര്‍വഹിക്കും.
ചടങ്ങില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് അധ്യക്ഷ പി ടി ഉഷ ദീപശിഖ തെളിയിക്കും. ഈ മാസം 25 മുതല്‍ 31 വരെയാണ് മേള നീളുന്നത്.
ഇതിനായി കായിക താരങ്ങള്‍ ഇന്നുമുതല്‍ തന്നെ എത്തിത്തുടങ്ങിയിട്ടുണ്ട്. മേളയ്ക്കായി ഒരുക്കിയ ഊട്ടുപുരയിലെ പാലുകാച്ചല്‍ ചടങ്ങ് ഇന്ന് വൈകീട്ട് മൂന്നിന് വിദ്യാഭാസ മന്ത്രി എന്‍ ഷംസുദ്ദീന് നിര്‍വഹിക്കും.
എന്‍ ഐ ടി ഫ്ലെഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ അരങ്ങേറുന്നത്. ‘സേ നോ ഡ്രെഗ്സ്സ്’ എന്ന ലഹരി വിരുദ്ധ സന്ദേശം മുന്‍നിര്‍ത്തിയാണ് ഇത്തവണ കായികമേള സംഘടിപ്പിച്ചിരിക്കുന്നത്.
25 ന് വൈകിട്ട് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ 4000 കായിക താരങ്ങള്‍ അണിനിരക്കുന്ന വിപുലമായ മാര്‍ച്ച് പാസ്റ്റ് നടക്കും. കൂടാതെ 3000 കുട്ടികള്‍ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടിയും ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടും.
വിദ്യാഭ്യസ മന്ത്രി അധ്യക്ഷനാവുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന് മേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ആദ്യ ദിനമായ 25 ന് ഉദ്ഘാടന ചടങ്ങുകള്‍ മാത്രമാണ് ഉണ്ടായിരിക്കുക.
യഥാര്‍ത്ഥ മത്സരങ്ങള്‍ 26 മുതല്‍ 31 വരെയാണ് നടക്കുക. ആകെ പത്ത് വേദികളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഏറെ ആവേശം ഉയര്‍ത്തുന്ന അത്ലറ്റിക്സ് മത്സരങ്ങള്‍ ഒക്ടോബര്‍ 27 മുതല്‍ 31 വരെ എന്‍ഐടി ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി അത്ലറ്റിക്സില് 2800 കായികതാരങ്ങള്‍ മാറ്റുരയ്ക്കും.
ഇന്‍ക്ലൂസീവ് സ്പോര്‍ട്സിന് പ്രത്യേക പ്രാധാന്യം നല്‍കിയാണ് ഈ വര്‍ഷത്തെ മേള സംഘടിപ്പിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഏകദേശം 2000 ത്തോളം കായിക താരങ്ങള്‍ മത്സരിക്കും.
കായിക താരങ്ങള്‍, ടീം മാനേജര്‍മാര്‍, ഒഫീഷ്യലുകള്‍ എന്നിവരുള്‍പ്പെടെ ആകെ 15000 ത്തോളം പേര് ഈ മഹാമേളയുടെ ഭാഗമാകും. തുടര്‍ന്ന് ഈ മാസം 31 ന് നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
പ്രശസ്ത ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

