തിരുവനന്തപുരം: സിപിഐഎം കേരള ഘടകത്തിൽ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) ഔദ്യോഗികമായി രൂപീകരിച്ചു. മുതിർന്ന നേതാവ് ടി എൻ സീമ അധ്യക്ഷയായുള്ള അഞ്ചംഗ സമിതിയാണ് നിലവിൽ വന്നത്.
പാർട്ടി തലത്തിൽ ഉയരുന്ന പീഡന പരാതികൾ ഇനി മുതൽ ഈ പ്രത്യേക സമിതിയായിരിക്കും പരിശോധിക്കുക. കേന്ദ്ര കമ്മിറ്റിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സമിതിയുടെ രൂപീകരണം.
നേരത്തെ ഇത്തരത്തിലൊരു തീരുമാനമുണ്ടായിരുന്നെങ്കിലും അത് പൂർണ്ണതോതിൽ നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. പുതിയ സംവിധാനം വരുന്നതോടെ, പരാതികൾ സാധാരണ പാർട്ടി കമ്മിറ്റികൾ കൈകാര്യം ചെയ്യുന്ന രീതി പൂർണ്ണമായും ഒഴിവാക്കപ്പെടും.
സമിതിയുടെ അന്തിമ തീരുമാനങ്ങൾ കർശനമായി നടപ്പിലാക്കും. ടി എൻ സീമ അധ്യക്ഷയായ സമിതിയിൽ എൻ.
ചന്ദ്രൻ, എം. വിജയകുമാർ, പി.
കെ സൈനബ, ടി. ഗീനാകുമാരി എന്നിവരാണ് മറ്റ് അംഗങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

