നിലവിലെ വിപണിയിൽ പ്രീമിയം നിലവാരമുള്ള നോയ്സ്-കാൻസലിംഗ് ഹെഡ്ഫോണുകൾക്ക് വലിയ വിലയാണ് വരുന്നത്. എങ്കിലും, മുൻ തലമുറയിലെ മികച്ചൊരു മോഡൽ ഇപ്പോൾ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ സുവർണ്ണാവസരമൊരുങ്ങുന്നു.
പ്രമുഖ റിലെയ്ൽ ശൃംഖലയായ ബെസ്റ്റ് ബൈ സോണിയുടെ മുൻനിര മോഡലായ സോണി WH-1000XM5 ഹെഡ്ഫോണുകൾക്ക് 42 ശതമാനം വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ ഈ ഫ്ലാഗ്ഷിപ്പ് ഹെഡ്ഫോൺ വെറും $228 ഡോളറിന് ഉപയോക്താക്കൾക്ക് വാങ്ങാനാകും.
2022-ൽ വിപണിയിലെത്തിയത് മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ഹെഡ്ഫോണുകൾക്ക് ഇപ്പോഴും വിപണിയിൽ വലിയ സ്വീകാര്യതയുണ്ട്.
കരുത്തുറ്റ ആക്ടീവ് നോയ്സ് കൺസലേഷൻ (ANC), മികച്ച ഓഡിയോ പ്രൊഫൈൽ, ഒരേസമയം ഒന്നിലധികം ഉപകരണങ്ങളുമായി കണക്റ്റ് ചെയ്യാനുള്ള ബ്ലൂടൂത്ത് 5.2 സാങ്കേതികവിദ്യ, വ്യക്തതയാർന്ന കോളുകൾക്കായി എട്ട് ബിൽറ്റ്-ഇൻ മൈക്രോഫോണുകൾ എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. ഒറ്റച്ചാർജിൽ 40 മണിക്കൂർ വരെ ബാറ്ററി ബാക്ക് അപ്പും ഈ ഉപകരണം വാഗ്ദാനം ചെയ്യുന്നുണ്ട്.
ബ്ലാക്ക് ഫ്രൈഡേയ്ക്ക് ആഴ്ചകൾക്ക് മുൻപ് പ്രഖ്യാപിച്ചിരിക്കുന്ന ഈ ഓഫറിലൂടെ ഉപയോക്താക്കൾക്ക് ഏകദേശം $170 ഡോളറിലധികം ലാഭിക്കാൻ സാധിക്കും. എന്നാൽ മറ്റ് മോഡലുകളെ അപേക്ഷിച്ച് ഇതിന്റെ ഫ്രെയിം മടക്കിവെക്കാൻ കഴിയില്ല എന്നൊരു ചെറിയ പോരായ്മ മാത്രമാണുള്ളത്.
എങ്കിലും നിലവിലുള്ളതിൽ വെച്ച് ഏറ്റവും മികച്ച നോയ്സ്-കാൻസലിംഗ് അനുഭവം നൽകുന്ന ഈ ഹെഡ്ഫോണുകൾ പരിമിതകാല ഓഫറിലാണ് ലഭ്യമായിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

