കൊല്ലം∙ ശ്വാസകോശാരോഗ്യ സംരക്ഷണവും പുകവലി വിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനുമായി ശ്രീനാരായണ കോളജ് കൊല്ലം നാഷണൽ സർവീസ് സ്കീം യൂണിറ്റ് 27 എ & ബി യുടെയും റെഡ് റിബൺ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ‘പുകമറ മാറ്റാം… ശുദ്ധശ്വാസത്തിന് വഴിയൊരുക്കാം’ എന്ന ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ.
ഡോ. എസ്.ലൈജുവിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഡയറ്റീഷ്യൻ ഹിസാൻ അബ്ദുൽ അസീസ്, സൈക്കോളജിസ്റ്റ് സ്നേഹ ജോസ് എന്നിവർ ആരോഗ്യകരമായ ജീവിതശൈലി, ശ്വാസകോശാരോഗ്യം, മാനസികാരോഗ്യം എന്നിവയെക്കുറിച്ച് പ്രസംഗിച്ചു.
നയനീതി പോളിസി കളക്ടീവ് ഫെസിലിറ്റേറ്റർ ഹനീന നജീബ് മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ പി.ജെ.അർച്ചന, ഡോ.
ശ്രുതി.എൻ എന്നിവരുടെ നേതൃത്വത്തിലും എൻഎസ്എസ് വളണ്ടിയർമാരുടെ സഹകരണത്തോടെയുമാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികൾ സജീവമായി പരിപാടിയിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

