ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിലെ പീസ് ബോണ്ടിനെതിരെ ഓൾ ഇന്ത്യ സ്റ്റുഡന്റസ് അസോസ്സിയേഷൻ അധ്യക്ഷ നേഹ ബോറ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിക്കളഞ്ഞു. മുഴുവൻ രേഖകളും നേഹ ബോറയ്ക്ക് കൈമാറണമെന്ന് മജിസ്ട്രേറ്റിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ, ബിഎൻഎസ്എസ് സെക്ഷൻ 135 ന്റെ പ്രാധാന്യം മജിസ്ട്രേറ്റ് പരിഗണിക്കണമെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അശുതോഷ് റാങ്കേയയെയും, സൗരവ് ദാസിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
നിരപരാധിയായ ഒരു യുവതി കോടതിക്ക് മുൻപാകെ നീതി തേടി എത്തിയതല്ലെന്നും, മറിച്ച് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് സമാധാനാന്തരീക്ഷത്തിന് ഭീഷണി ഉയർത്തുന്ന വ്യക്തിയാണെന്നുമാണ് കേന്ദ്ര സർക്കാർ വാദത്തിനിടയിൽ കോടതിയെ അറിയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

