കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മൂന്നാർ കല്ലാറിന് സമീപം റോഡിലേക്ക് കല്ലും മണ്ണും വൻതോതിൽ പതിക്കുകയായിരുന്നു.
സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന 15 ഓളം തൊഴിലാളികളാണ് വൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഇതേ ഭാഗത്ത് റോഡിലേക്ക് ഇടിഞ്ഞുവീണ കല്ലും മണ്ണും നീക്കം ചെയ്യുന്നതിനിടയിലാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് ദേശീയപാതയിലേക്ക് വീണ്ടും മണ്ണിടിഞ്ഞ് വീണത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്.
ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ പ്രദേശത്ത് വ്യാപകമായ രീതിയിൽ മണ്ണെടുപ്പ് നടത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

