ജിയോ പ്ലാറ്റ്ഫോംസ് പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) അവസാന ദിവസത്തിലും മികച്ച പ്രതികരണം. 30,213 കോടി രൂപ സമാഹരിക്ക ലക്ഷ്യമിട്ട് 19.75 കോടി ഓഹരികൾ വിൽപനയ്ക്കു വെച്ച പദ്ധതിയുടെ മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോൾ 4 ലക്ഷം കോടി രൂപയുടെ ആവശ്യക്കാരാണ് രംഗത്തുള്ളത്.
ലഭ്യമായ ഓഹരികളുടെ 6.34 മടങ്ങിലധികമാണ് നിക്ഷേപകർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് രാവിലെ 11 മണി വരെയുള്ള കണക്കുപ്രകാരം ഏകദേശം 125 കോടി ഓഹരിക്കുള്ള അപേക്ഷകളാണ് ലഭിച്ചത്.
ആങ്കർ നിക്ഷേപകരുടെ പങ്കാളിത്തവും പൊതുഅപേക്ഷകളുടെ ബിഡുകളും ഉൾപ്പെടുന്നതാണ് ഈ കണക്കുകൾ. ഐപിഒയുടെ രണ്ടാം ദിവസം മാത്രം 1.20 ലക്ഷം കോടി രൂപയുടെ ഓഹരികൾക്കായി നിക്ഷേപകർ ബിഡ് സമർപ്പിച്ചിരുന്നു.
15,000 കോടി രൂപയിൽ അധികം സമാഹരിച്ച ഇന്ത്യൻ ഐപിഒകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള ബിഡ് ആണിത്. സ്ഥാപന നിക്ഷേപകർക്കായി മാറ്റിവെച്ച വിഭാഗത്തിലാണ് ഏറ്റവും മികച്ച മുന്നേറ്റം ദൃശ്യമായത്.
49.01 കോടി ഓഹരികൾ വിൽപനയ്ക്കു വെച്ച സ്ഥാനത്ത് ഇതുവരെ 651.46 കോടി ഓഹരിക്കുള്ള അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ആങ്കർ ബുക്കിൽ ലഭ്യമായിരുന്ന തുകയുടെ 30 മടങ്ങിലധികം ഓഹരികൾക്കായി (2.5 ലക്ഷം കോടി രൂപ മൂല്യം) സ്ഥാപന നിക്ഷേപകരിൽ നിന്ന് ആവശ്യമുയർന്നു.
തുടർന്ന് ഉയർന്ന പ്രൈസ് ബാൻഡ് പരിധിയിൽ 212 ആങ്കർ നിക്ഷേപകർക്കായി 8,109.85 കോടി രൂപയുടെ ഓഹരികൾ ജിയോ അനുവദിക്കുകയുണ്ടായി. റീട്ടെയ്ൽ വിഭാഗത്തിനായി 8.5 കോടി ഓഹരികളാണ് മാറ്റിവെച്ചിട്ടുള്ളതെങ്കിലും, ഇന്നലെ വരെ 12.77 കോടി ഓഹരികൾക്ക് അപേക്ഷ ലഭിച്ചുകഴിഞ്ഞു.
ജീവനക്കാരുടെയും ഓഹരി ഉടമകളുടെയും വിഭാഗങ്ങളിലും മികച്ച തോതിലുള്ള ആവശ്യക്കാരുണ്ട്. ഇന്ന് കൂടി അപേക്ഷിക്കാം
നിക്ഷേപകർക്ക് ജിയോ ഐപിഒയ്ക്കായി ഇന്നു കൂടി അപേക്ഷ സമർപ്പിക്കാം.
വൈകിട്ട് 5 മണി വരെയാണ് ഇതിനുള്ള അവസരം. 1065 മുതൽ 1119 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.
12 ഓഹരികൾ അടങ്ങിയ ലോട്ടുകളായാണ് അപേക്ഷിക്കേണ്ടത്. ഒരു ലോട്ടിന് 13,428 രൂപയാണ് നിരക്ക്.
വരുന്ന 26-ാം തീയതിയാണ് ഓഹരി അലോട്മെന്റ് നടക്കുന്നത്. ഓഹരി ലഭിച്ചിട്ടുണ്ടോ എന്ന് അന്നേ ദിവസം അറിയാൻ സാധിക്കും.
ഓഹരി ലഭിക്കാത്ത പക്ഷം അന്നെ ദിവസമോ അല്ലെങ്കിൽ തൊട്ടടുത്ത ദിവസമോ പണം നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് തിരികെ ലഭിക്കുന്നതാണ്. തുടർന്ന് 28-ാം തീയതി ജിയോ പ്ലാറ്റ്ഫോംസ് നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും ഔദ്യോഗികമായി ലിസ്റ്റ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

