ഡൽഹി: മുതിർന്ന ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർ മനീഷ് ഗാർഗിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ നൽകിയ പരാതിയിൽ തുടർനടടപടികൾ ഉണ്ടാകില്ലെന്ന് ക്യാബിനറ്റ് സെക്രട്ടറിയുടെ ഓഫീസ് വ്യക്തമാക്കി. സ്വതന്ത്രമായ ഭരണഘടനാ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലുള്ള ഇടപെടലാകും ഇത്തരം നടപടികൾ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
വിവരാകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ വിവേക് ജോഷിയും സുഖ്ബീർ സന്ധുവുമാണ് മനീഷ് ഗാർഗിനെതിരെ പരാതി സമർപ്പിച്ചിരുന്നത്.
കഴിഞ്ഞ വർഷം ജൂലൈ 29 നാണ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഇവർ ക്യാബിനറ്റ് സെക്രട്ടറിക്ക് കത്ത് നൽകിയത്. കത്ത് ഔദ്യോഗികമായി സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് മേൽനടടപടികൾ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല.
വിവരവകാശ പ്രവർത്തകനായ കൊമോഡോർ ലോകേഷ് കെ ബത്ര സമർപ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

