പീരുമേട്: ഇടുക്കി ജില്ലയിലെ പാമ്പനാർ ഗ്ലെൻമേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യാപിതാവിനെ കുത്തിപ്പരുക്കേൽപിക്കുകയും ചെയ്ത സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പിടിയിലായ പ്രിൻസ് പ്രദേശത്ത് സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.
നിരന്തരം മദ്യപിച്ചു വഴക്കുണ്ടാക്കുന്നത് ഇയാളുടെ പതിവായിരുന്നു. ഇതിന്റെ പേരിൽ നിരവധി കേസുകളും നിലവിലുണ്ട്.
കഴിഞ്ഞയിടെ എസ്റ്റേറ്റിലെ മോട്ടർ മോഷ്ടിച്ച കേസിൽ ഇയാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ പ്രിയങ്ക വിദേശത്തു ജോലി ചെയ്തിരുന്ന കാലയളവിലും ഇയാൾ ഭാര്യാപിതാവ് ഇസ്രവേലിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
പ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് പ്രദേശത്തെ പൊതുപ്രവർത്തകരും ജനപ്രതിനിധികളും പലതവണ വിഷയത്തിൽ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. മദ്യലഹരിയിലായാൽ ആരെയും വകവയ്ക്കാത്ത പ്രകൃതമാണ് പ്രിൻസിന്റേതെന്ന് പ്രദേശവാസികൾ പറയുന്നു.
ഇയാളുടെ അക്രമാസക്തമായ സ്വഭാവം മൂലം പിന്നീട് ആരും വഴക്കുകളിൽ ഇടപെടാറില്ലായിരുന്നു. പ്രണയം, വിവാഹം, ഒടുവിൽ അരുംകൊല ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് പ്രിൻസും പ്രിയങ്കയും വിവാഹിതരായത്.
ആദ്യകാലങ്ങളിൽ സന്തോഷത്തോടെ മുന്നോട്ടുപോയ കുടുംബജീവിതം പിന്നീട് തകരുന്ന കാഴ്ചയാണ് കണ്ടത്. പ്രിൻസിന്റെ അമിത മദ്യപാനവും നാട്ടിലെ പ്രശ്നങ്ങളുമാണ് കുടുംബവഴക്കിലേക്ക് നയിച്ചത്.
ഈ ദമ്പതികൾക്ക് ഒരു മകനും മകളും പിറന്നിരുന്നു. പ്രിൻസിന്റെ വഴിവിട്ട
ജീവിതരീതികൾ കുടുംബത്തിന് കടുത്ത സാമ്പത്തിക ബാധ്യതയും വലിയ പ്രതിസന്ധികളുമാണ് സമ്മാനിച്ചത്. സ്ഥിതിഗതികൾ വഷളായതോടെയാണ് പ്രിയങ്ക ജോലി തേടി വിദേശത്തേക്ക് പോകാൻ തീരുമാനിച്ചത്.
എന്നാൽ വിദേശത്തുനിന്നു തിരികെ എത്തിയതോടെ കുടുംബപ്രശ്നങ്ങൾ വീണ്ടും മൂർച്ഛിച്ചു. തുടർന്ന് പ്രിയങ്ക താമസം മാതാപിതാക്കളുടെ അടുത്തേക്ക് മാറ്റുകയായിരുന്നു.
മകളെ സഹോദരിയുടെ വീട്ടിലാക്കിയപ്പോൾ, മകൻ പ്രിയങ്കയ്ക്കൊപ്പവും പ്രിൻസിനൊപ്പവുമായി മാറിമാറി താമസിച്ചു വരികയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

